മട്ടന്നൂർ: ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു പ്രചാരണത്തിനിടെ ഒളിച്ചോടിയ ബിജെപി സ്ഥാനാർഥിക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 38 വോട്ട് ലഭിച്ചു.
പത്ത് ദിവസം മുമ്പാണ് മലയോരത്തെ ഒരു പഞ്ചായത്തിൽ മൽസരിച്ച സ്ഥാനാർഥി പ്രചരണത്തിനിടെ ഒളിച്ചോടിയത്. സ്ഥാനാർഥി ഒളിച്ചോടിയെങ്കിലും 38 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.
മകളെ കാണാനില്ലെന്ന് കാണിച്ചു പിതാവ് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.