വലിയൊരു കൊട്ടാരത്തിലെത്തുന്ന സീനിൽ ഇത് ഏത് രാജാവിന്റെ ഫോട്ടോയാണെന്ന് കൊച്ചിൻ ഹനീഫയുടെ കഥാപാത്രം ചോദിക്കുന്പോൾ മധ്യതിരുവിതാംകൂർ ഭരിച്ചിരുന്ന മഹാരാജാവ് പേര് ശശി എന്ന് ഞാൻ പറഞ്ഞ ഡയലോഗ് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല.
ഡബ്ബ് ചെയ്യുന്ന സമയത്ത് ലാലാണ് കൂടെ ഇരുന്നത്. സലീം അവിടെ കൈകൊണ്ട് എന്തോ കാണിച്ച് പോയിട്ടുണ്ട്. എന്തെങ്കിലുമൊരു തമാശ പറഞ്ഞേക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
വെറുതെ, ചിരിക്കാൻ വേണ്ടിയല്ല ആ ഗ്യാപ്പ് ഫിൽ ചെയ്യാൻ വേണ്ടി എന്തെങ്കിലും പറയാനായിരുന്നു പറഞ്ഞത്. ആദ്യം പറഞ്ഞത് ഈ രാജാവിന്റെ പേര് ബാബുക്കുട്ടൻ എന്നായിരുന്നു. അത് പറഞ്ഞപ്പോൾ എല്ലാവരും ചിരിക്കുകയും ചെയ്തു.
എന്നാൽ ഡബ്ബിംഗ് ഒക്കെ കഴിഞ്ഞപ്പോൾ ലാൽ പറഞ്ഞു, സലീം ഈ ബാബുക്കുട്ടൻ എന്ന പേര് ഒന്നുമാറ്റണം. വേറെ ഏതേലും പേര് കിട്ടുമോ എന്ന് നോക്കൂ, ഇല്ലേ ഇത് തന്നെ ഇടാം.
അങ്ങനെയാണ് ഒടുവിലായി ’ഇതാണ് തിരുവിതാംകൂർ മഹാരാജാവ് പേര് ശശി’ എന്ന ഡയലോഗ് ഞാൻ പെട്ടെന്ന് കൂട്ടിച്ചേർത്തത്. ഇത് എല്ലാവര്ക്കും ഇഷ്ടപ്പെടുകയും ചെയ്തു.
അങ്ങനെ തലനാരിഴയ്ക്കാണ് ബാബുക്കുട്ടൻ രക്ഷപ്പെട്ടത്. ഇല്ലേൽ ശശിയുടെ സ്ഥാനത്ത് ഇന്ന് ബാബുക്കുട്ടൻ ആകുമായിരുന്നുവെന്ന് സലിംകുമാർ.