ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അധ്യക്ഷ​യാ​ര് ? ആകാംക്ഷയിൽ കോട്ടയം; കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നു പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കി​യേ​ക്കുമെന്ന് സൂചന

കോ​ട്ട​യം: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ അ​ധ്യ​ക്ഷ​യാ​കു​ന്ന വ​നി​ത​യാ​രെ​ന്ന ആ​കാം​ക്ഷ​യി​ൽ കോ​ട്ട​യം. വ​നി​ത​ക​ൾ​ക്ക് സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്ക് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നു പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കി​യേ​ക്കും.

അ​ങ്ങ​നെ​യെ​ങ്കി​ൽ കു​റ​വി​ല​ങ്ങാ​ട് ഡി​വി​ഷ​നി​ൽ​നി​ന്നു​ള്ള കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ നി​ർ​മ​ല ജി​മ്മി​ക്കാണ് സാ​ധ്യ​ത. കെ.​വി. ബി​ന്ദു. മ​ഞ്ജു സു​ജി​ത്ത് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് സി​പി​എം മു​ന്നോ​ട്ടു​വെ​യ്ക്കു​ക.

സി​പി​ഐ​യ്ക്കു സാ​ധ്യ​ത തെ​ളി​ഞ്ഞാ​ൽ പി.​എ​സ്. പു​ഷ്പ​മ​ണി​യു​ടെ പേ​രാ​ണ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്ക് ഉ​യ​രു​ന്ന​ത്. അ​തേ സ​മ​യം പ്ര​സി​ഡ​ന്‍റ് പ​ദ​വി സി​പി​എ​മ്മും കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മും നി​ശ്ചി​ത​ കാ​ലാ​വ​ധി​യി​ൽ പ​ങ്കു​വ​ച്ചേ​ക്കു​മെ​ന്നു സൂ​ച​ന​യു​ണ്ട്.

ആ​ദ്യ ടേം ​കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നു ല​ഭി​ച്ചേ​ക്കും. അ​ങ്ങ​നെ​യെ​ങ്കി​ൽ നി​ർ​മ​ല ജി​മ്മി പ്ര​സി​ഡ​ന്‍റാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ​വൈ​സ്പ്ര​സി​ഡ​ന്‍റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ മേ​രി സെ​ബാ​സ്റ്റ്യ​നെ​യാ​ണ് നി​ർ​മ​ല ജി​മ്മി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

മു​ന്പ് ര​ണ്ടു​ത​വ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്ന നി​ർ​മ​ല ജി​മ്മി 2013 മു​ത​ൽ 2015 വ​രെ പ്ര​സി​ഡ​ന്‍റുമായിരുന്നു. സി​പി​എ​മ്മി​നു ഒ​രു ടേം ​പ്ര​സി​ഡ​ന്‍റ് പ​ദ​വി കി​ട്ടി​യാ​ൽ കു​മ​ര​കം ഡി​വി​ഷ​നി​ലെ കെ.​വി. ബി​ന്ദു​വാ​ണ് ആ​ദ്യം പ്ര​സി​ഡ​ന്‍റാ​കു​ന്ന​ത്.

ജ​നാ​തി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വു​മാ​ണ് ബി​ന്ദു. ഏ​റ്റുമാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ട​ള്ള​തു ബി​ന്ദു​വി​ന്‍റെ സാ​ധ്യ​ത ഉ​യ​ർ​ത്തു​ന്നു.

Related posts

Leave a Comment