തോറ്റെന്നു വച്ച് ഫോട്ടോ ഇടാതിരിക്കാന്‍ പറ്റുമോ ? പാര്‍ട്ടിയ്ക്ക് സുന്ദരമായ കുറിപ്പെഴുതി വിദ്യ…

തെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയുമായാണ് ഏവരും മത്സരിക്കുന്നത്. എന്നാല്‍ എല്ലാവര്‍ക്കും വിജയിക്കാനാവില്ല. ജയിച്ചതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ റെഡിയാക്കി ഫോട്ടോ എടുത്തു വയ്ക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. എന്നാല്‍ തോല്‍വി പിണഞ്ഞാല്‍ ആ ഫോട്ടോ വ്യര്‍ഥമാകും.

എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്ഥയാവുകയാണ് തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിദ്യ അര്‍ജുന്‍.

ജയിക്കുകയാണെങ്കില്‍ പങ്കുവെയ്ക്കാനിരുന്ന ചിത്രം പങ്കുവെച്ചാണ് വിദ്യയുടെ അത്മവിശ്വാസക്കുറിപ്പ്. നേരത്തെ തൈക്കാട് നിന്ന് വിജയിച്ച വിദ്യയെ ഇക്കുറി ജഗതിയില്‍ നിര്‍ത്തി മത്സരിപ്പിച്ചെങ്കിലും വിജയം പിടിക്കാനായില്ല.

ജയിച്ചതിനു ശേഷം ഇടാന്‍ കരുതി വച്ച ഫോട്ടോയ്‌ക്കൊപ്പം പാര്‍ട്ടിയ്ക്കുള്ള കുറിപ്പും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് വിദ്യ. കുറിപ്പും ചിത്രവും ഇതിനോടകം വൈറലായിക്കഴിഞ്ഞു.

വിദ്യയുടെ കുറിപ്പ് ഇങ്ങനെ…

52 സീറ്റുമായി തിരുവനന്തപുരം നഗരസഭയും ആകെ ചുവന്ന് കേരളവും ഇടത് പക്ഷത്തിന് അഭിമാനിക്കാന്‍ ഇതില്‍ പരം മറ്റെന്തു വേണം. തോല്‍വിയില്‍ വ്യക്തിപരമായി തെല്ലും വിഷമം ഇല്ല.തുടക്കം മുതലേ ഏറെ പരുവപ്പെടുത്തി എടുത്ത ഒന്നാണ് ജഗതിയില്‍ ഉണ്ടാകാന്‍ ഇടയുള്ള പരാജയം.

പക്ഷെ ജഗതിയില്‍ പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്തം പൂര്‍ണമാക്കാന്‍ കഴിയാത്തതില്‍ വലിയ നിരാശയുണ്ട്. ജഗതി ഒരു പരീക്ഷണം ആയിരിന്നു. ചിലര്‍ ഒകെ പറയുന്നുണ്ട് ജയിച്ചു നിന്ന ആളെ വെറുതെ നിര്‍ത്തി തോല്‍പിച്ചു എന്ന്, പാര്‍ട്ടിയാണ് വിദ്യയെ രൂപപ്പെടുത്തിയത്.

പാര്‍ട്ടി നല്‍കിയതാണ് ഇപ്പൊ ഉള്ള ഐഡന്റിറ്റി. കോണ്ഗ്രസ്‌കാരെ പോലെ തോല്‍ക്കാന്‍ വേണ്ടി ഞങ്ങള്‍ മത്സരിക്കാറില്ലല്ലോ അതുകൊണ്ട് തന്നെയാണ് പാര്‍ട്ടി അവിടെ നിര്‍ത്തിയതും പക്ഷെ തോല്‍വിയില്‍ ഒന്നും തളര്‍ന്ന് പോകില്ല, കൂടുതല്‍ സമയം സംഘടന പ്രവര്‍ത്തനത്തിനായി എന്നെ കരുത്തുന്നുള്ളൂ.

തോല്‍വിയില്‍ അല്ല കൂടെ നില്‍ക്കുന്നവരുടെ സ്നേഹത്തിലാണ് ഇടക്കിടെ പതറി പോകുന്നത്. പരാജയത്തില്‍ തളര്‍ന്നു പോകരുത് എന്ന് പറഞ്ഞു വിളിച്ചു കൂടെ ചേര്‍ത്ത് നിര്‍ത്തുന്ന ന്റെ സഖാക്കളാണ് ആത്മബലം. തൈക്കാട് ഉള്ള ന്റെ ജനങ്ങള്‍ക്കാണ് കൂടുതല്‍ വിഷമം, എല്ലാവരുടെയും മെസ്സേജുകള്‍ക്കും കാളുകള്‍ക്കും മറുപടി നല്‍കുവാന്‍ സാധിച്ചിട്ടില്ല.

ഇതു വരെ കണ്ടിട്ടു പോലും ഇല്ലാത്ത പലരുടെയും വിളികള്‍ നല്‍കിയ പിന്തുണ വലുതാണ്. തൈക്കാട് നിങ്ങള്‍ നല്‍കിയ വലിയ വിജയത്തിന് നന്ദി. സന്തോഷം ഉണ്ട് കഴിഞ്ഞ 5 വര്‍ഷം ഞങ്ങള്‍ കൂടി ചെയ്ത പ്രവര്‍ത്തനങ്ങളുടെ അംഗീകാരം ആണല്ലോ 52 സീറ്റിലെ വലിയ വിജയം എന്നതില്‍.

അതുകൊണ്ട് തന്നെ ജയിച്ചവരാണ് ഞങ്ങള്‍ എന്നെ കരുത്തുന്നുള്ളൂ. ജഗതിയിലെ സഖാക്കളോടും എന്നെ വിശ്വസിച്ച 1377 ജനങ്ങള്‍ക്കും സ്നേഹം.പിന്നെ ഇത്രയും വര്‍ക്കിട്ട ജഗതീഷ് ചേട്ടനും ബാക്കി സഖാക്കളോടും.

നിങ്ങള്‍ക്ക് പുഞ്ചിരി നല്‍കാന്‍ ആയില്ല.വ്യക്തിപരമായി ഏറെ സന്തോഷം നല്‍കുന്ന ഒരുപാട് വിജയങ്ങള്‍ ഉണ്ട് കുറെ അനിയത്തി കുട്ടിമാര്‍ ഏറെ പ്രിയരായുള്ള സഖാക്കള്‍. നിങ്ങളുടെ ടീം മിസ്സ് ചെയ്യും.

ചിലരുടെ പരാജയങ്ങള്‍ ഏറെ വിഷമിപ്പിക്കുന്നും ഉണ്ട് പുഷ്പ ആന്റിയും ബിന്ദു ചേച്ചിയും അക്ഷയയും ഒക്കെ അതില്‍ ചിലര്‍. എങ്കിലും എല്ലാവര്‍ക്കും ആശംസകള്‍. വരും ദിവസങ്ങളില്‍ സമരവീഥികളില്‍ കണ്ട് മുട്ടാം….നമ്മള്‍ അല്ലാതെ മറ്റാര് സഖാക്കളെ ?????
Ps: ജയിച്ചാല്‍ ഇടാമെന്ന് വിചാരിച്ച ഫോട്ടോ ആണ്. തോറ്റന്നും വച്ച് ഇടാണ്ടിരിക്കാന്‍ പാറ്റോ

Related posts

Leave a Comment