ലണ്ടൻ: ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച താരം വെയ്ൻ റൂണിയുടെ വഴിയെ മകനും. 11 വയസുകാരൻ കയി റൂണി പ്രഫണൽ ഫുട്ബോളിൽ വരവ് അറിയിച്ചു. കയി മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ഒപ്പിട്ടു.
റൂണി തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. കയി മാഞ്ചസ്റ്ററുമായി കരാർ ഒപ്പിട്ട വിവരം റൂണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അഭിമാനകരമായ ദിവസം. മാൻ യുണൈറ്റഡിനായി കയി ഒപ്പിടുന്നു. മകനെ കഠിനാധ്വാനം തുടരുക- റൂണി ഇൻസ്റ്റഗ്രാമിൽ എഴുതി.
ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ റൂണി യുണൈറ്റഡിന്റെ എക്കാലത്തേയും മികച്ച ഗോൾ സ്കോറർ കൂടിയാണ്. 559 മത്സരങ്ങളിൽ നിന്ന് 253 ഗോളുകളാണ് യുണൈറ്റഡിനായി റൂണി സ്വന്തമാക്കിയത്.