തലയോലപ്പറമ്പ് : തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡ് (ഉമാകുന്ന്) ൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച , നാട്ടുകാർ സ്നേഹ ത്തോടെ ഡി.സി എന്ന് വിളിച്ചിരുന്ന ഡൊമിനിക് ചെറിയാന്റെ വിജയം കോവിഡിനെതിരെയുള്ള വിജയം.
കോൺഗ്രസ് , കേരള കോൺഗ്രസ് (എം) , ബിജെപി സ്ഥാനാർഥികൾ മത്സരിച്ച തെരഞ്ഞെടുപ്പിൽ തൊട്ടടുത്ത കേരള കോൺഗ്രസ് (എം)സ്ഥാനാർഥിയേക്കാൾ 147 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ഡൊമിനിക് വിജയിച്ചത്.
നാമനിർദ്ദേശപത്രിക നൽകിയശേഷം വീടുകയറിയുള്ള പ്രചാരണം ആരംഭിക്കാനിക്കെയായിരുന്നു ഡൊമിനിക് കോവിഡ് ബാധിതനായത്.
അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹം കോവിഡ് കെയർ സെൻററിൽ ചികിത്സ തേടിയിരുന്നു . ഇതിനിടെ ഭാര്യയും മക്കളും കൂടി കോവിഡ് ബാധിതരായി.
തുടർന്ന് തിരികെ വീട്ടിലെത്തിയ ശേഷമായിരുന്നു ഏവരോടും ഫോണിലൂടെ വോട്ട് അഭ്യർഥച്ചത് . വോട്ടെണ്ണലിന് മുമ്പായി ഡൊമിനിക്കും കുടുംബവും കോവിഡ് വിമുക്തരായിരുന്നു.
എല്ലാവിധ പിന്തുണയുമായി ഭാര്യ ബിൻസിയും എൽഎൽബി വിദ്യാർഥിയായ മകൻ ചെറിയാനും പ്ലസ് ടു വിദ്യാർഥിയായ മകൻ മാത്യൂസുമുണ്ടായിരുന്നു.
കക്ഷിരാഷ്ട്രീയത്തിനതീതമായി നാട്ടുകാർക്കിടയിൽ സുപരിചിതൻ ആയിരുന്ന ഡൊമിനിക്കിന്റെ വിപുലമായ സൗഹൃദവലയമാണ് വിജയത്തിന് തുണയായത്.