ഉദ്ഘാടനങ്ങൾക്ക് വിളിക്കാത്തത് കൊണ്ടല്ല, താല്പര്യമില്ല. പരസ്യങ്ങളും അങ്ങനെ തന്നെ. ചില ബ്രാൻഡുകൾക്ക് വേണ്ടി ചെയ്തിട്ടുണ്ട്. എന്നാൽ പല ബ്രാൻഡുകളോടും എത്തിക്കൽ പ്രശ്നങ്ങളുണ്ട്.
പരസ്യങ്ങളുടെ കഥ ഇഷ്ടപ്പെടാത്തത് കൊണ്ടോ ഉത്പന്നം പ്രൊമോട്ട് ചെയ്യാൻ താല്പര്യമില്ലാത്തത് കൊണ്ടോ ആകാം. സ്റ്റേജ് ഷോകളിൽ ഡാൻസറായി സിനിമയിലെത്തും മുൻപേ ചെയ്തിരുന്നു.
പതിനൊന്നു വർഷമായി ഒറ്റയ്ക്ക് താമസിക്കുന്നത് കൊണ്ട് സാന്പത്തികം എന്നെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ഒരിക്കലും കോംപ്രമൈസ് ചെയ്യില്ല എന്ന മട്ടിൽ ജീവിക്കാൻ സാധിച്ചിട്ടില്ല.
അങ്ങനെ ഇഷ്ടമില്ലാത്ത പരസ്യങ്ങളും സിനിമകളും ചെയ്യേണ്ടി വന്നിട്ടുണ്ട്. മിനിമം ജീവിക്കാനുള്ള പണം കണ്ടെത്തണം.