തി​ല​ക​ന് മാ​ത്ര​മ​ല്ല, കി​രീ​ടം ചെ​യ്യാ​ൻ മോ​ഹ​ൻ​ലാ​ൽ ആ​ദ്യം മ​ടി​ച്ചു…

മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​രി​യ​റി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ക​ഥാ​പാ​ത്ര​മാ​ണ് കി​രീ​ടം എ​ന്ന ചി​ത്ര​ത്തി​ലെ സേ​തു​മാ​ധ​വ​ൻ. ഷൂ​ട്ടിം​ഗ് തി​ര​ക്കു​ക​ൾ കാ​ര​ണം തി​ല​ക​ൻ ആ​ദ്യം അ​ച്യു​ത​മേ​നോ​ൻ എ​ന്ന ക​ഥാ​പാ​ത്രം വേ​ണ്ട എ​ന്ന് വ​ച്ചി​രു​ന്നു.

ഒ​ടു​വി​ൽ സി​ബി മ​ല​യി​ലി​ന്‍റെ​യും ലോ​ഹി​ത​ദാ​സി​ന്‍റെ​യും നി​ർ​ബ​ന്ധ​ത്തെത്തു​ട​ർ​ന്ന് തി​ല​ക​ന്‍റെ സ​മ​യം നോ​ക്കി​യാ​ണ് സി​നി​മ ചി​ത്രീ​ക​രി​ച്ച​ത്.

തി​ല​ക​ന് മാ​ത്ര​മ​ല്ല, മോ​ഹ​ൻ​ലാ​ലി​നും കി​രീ​ട​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ആ​ദ്യം താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നു​വ​ത്രേ. ഒ​ഴി​ഞ്ഞു മാ​റാ​ൻ പോ​ലും ലാ​ൽ ശ്ര​മി​ച്ചി​രു​ന്നു.

സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ലി​ന്‍റെ പ​ത്താ​മ​ത്തെ സി​നി​മ​യും ലോ​ഹി​ത​ദാ​സി​ന്‍റെ ര​ച​ന​യി​ൽ മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ക്കു​ന്ന ആ​ദ്യ​ത്തെ ചി​ത്ര​വു​മാ​ണ് കി​രീ​ടം.

ലോ​ഹി-​സി​ബി കൂ​ട്ടു​കെ​ട്ടി​ന്‍റെ സി​നി​മ​യെ കു​റി​ച്ചു​ള്ള ഉൗാ​ഹാ​പോ​ഹ​ങ്ങ​ൾ കേ​ട്ട മോ​ഹ​ൻ​ലാ​ലി​ന് ഈ ​സി​നി​മ ചെ​യ്യാ​ൻ ഒ​ട്ടും താ​ത്പ​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

മോ​ഹ​ൻ​ലാ​ലി​നോ​ട് ക​ഥ പ​റ​യാ​ൻ വേ​ണ്ടി, ലാ​ൽ അ​ഭി​ന​യി​ക്കു​ന്ന ലൊ​ക്കേ​ഷ​നു​ക​ളി​ലെ​ല്ലാം സി​ബി മ​ല​യി​ലും ലോ​ഹി​ത​ദാ​സും ക​യ​റി​യി​റ​ങ്ങി.

ലാ​ൽ അ​ന്ന് മൂ​ന്ന് സി​നി​മ​ക​ളു​ടെ തി​ര​ക്കു​ക​ളു​മാ​യി ലൊ​ക്കേ​ഷ​നി​ൽ നി​ന്ന് ലൊ​ക്കേ​ഷ​നി​ലേ​ക്ക് ഓ​ടി ന​ട​ക്കു​ക​യാ​ണ്. ക​ഥ കേ​ൾ​ക്കാ​തെ ഒ​ഴി​ഞ്ഞു മാ​റി​യാ​ൽ സി​ബി​ക്കും ലോ​ഹി​ത​ദാ​സി​നും വി​ഷ​മ​മാ​വും എ​ന്ന് ക​രു​തി ലാ​ൽ ക​ഥ കേ​ൾ​ക്കാ​ൻ ഇ​രു​ന്നു.

ഒ​ട്ടും താ​ത്പ​ര്യ​മി​ല്ലാ​തെ അ​ല​സ​മാ​യ മ​ന​സോ​ടെ​യാ​ണ് ക​ഥ കേ​ട്ട് തു​ട​ങ്ങി​യ​ത്. ക​ഥ പു​രോ​ഗ​മി​ക്കു​ന്തോ​റും മോ​ഹ​ൻ​ലാ​ൽ ആ​വേ​ശ​ഭ​രി​ത​നാ​യി.

ക്ലൈ​മാ​ക്സ് പ​റ​ഞ്ഞു ക​ഴി​ഞ്ഞ​തും നി​റ​ക​ണ്ണു​ക​ളോ​ടെ സി​ബി​യ്ക്കും ലോ​ഹി​ക്കും നേ​രേ കൈ ​നീ​ട്ടി ലാ​ൽ പ​റ​ഞ്ഞു, ഇ​താ​ണ്.. ഇ​താ​ണ് ഞാ​ൻ ചെ​യ്യു​ന്ന അ​ടു​ത്ത പ​ടം.

നാ​യി​ക​യാ​യി പ​ല​രെ​യും പ​രി​ഗ​ണി​ച്ചെ​ങ്കി​ലും ലോ​ഹി​ക്കും സി​ബി​ക്കും പാ​ർ​വ​തി​യെ നാ​യി​ക​യാ​യി ല​ഭി​ച്ചാ​ൽ ന​ന്നാ​യി​രു​ന്നു എ​ന്നു​ണ്ടാ​യി​രു​ന്നു.

ഏ​ഴോ​ളം ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​ണ് അ​ന്ന് പാ​ർ​വ​തി. എ​ങ്കി​ലും സി​ബി-​ലോ​ഹി-​ലാ​ൽ ചി​ത്രം എ​ന്ന് കേ​ട്ട​പ്പോ​ൾ എ​ങ്ങ​നെ​യും സ​ഹ​ക​രി​ക്കാം എ​ന്ന് പാ​ർ​വ​തി വാ​ക്ക് കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

-പി​ജി

Related posts

Leave a Comment