കാഞ്ഞങ്ങാട്: പുറംകടലില്‍ ഒഴുകിനടക്കുന്ന നിലയില്‍ തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. കാഞ്ഞങ്ങാട് കടപ്പുറത്തുനിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് ജഡം കണ്ടെത്തിയത്.
സ്വാഭാവികമായി ചത്തതാണോ വേട്ടക്കാര്‍ വെടിവച്ചുകൊന്നതാണോ എന്ന കാര്യം വ്യക്തമല്ല. ജഡം പൂര്‍ണമായും അഴുകിയ നിലയിലായതിനാല്‍ കരയ്ക്കെത്തിക്കാനായില്ല.
തീരദേശ പോലീസിന്റെ പട്രോളിംഗിനിടയിലാണ് ജഡം കണ്ടെത്തിയത്. 35 മീറ്റര്‍ നീളവും ആറ് മീറ്റര്‍ വണ്ണവും കണക്കാക്കുന്നു.
രണ്ട് വര്‍ഷം മുമ്പ് ജില്ലയില്‍ വലിയപറമ്പിലും അഴിത്തലയിലും തിമിംഗലങ്ങള്‍ ചത്തടിഞ്ഞിരുന്നു. അതിനുശേഷം ആദ്യമായാണ് തിമിംഗലത്തിന്റെ ജഡം കണ്ടെത്തുന്നത്.