വാഗമൺ: വാഗമണ്ണിൽ നിശാപാർട്ടി സംഘടിപ്പിച്ചത് സിപിഐ പ്രാദേശിക നേതാവിന്റെ റിസോർട്ടിൽ. ഏലപ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഐ പ്രാദേശിക നേതാവുമായ ഷാജി കുറ്റിക്കാടിന്റേതാണ് റിസോര്‍ട്ട്.
വാഗമണ്ണിലെ വട്ടപതാലിൽ പ്രധാന റോഡിൽ നിന്ന് ഏറെ ഉള്ളിലേക്ക് കയറി സ്ഥിതി ചെയ്യുന്ന ക്ലിഫ് ഇൻ റിസോർട്ടിലാണ് റെയ്ഡ് നടന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ കൈമാറിയാണ് ഇത്തരം ഒരു പാര്‍ട്ടി വാഗമണ്ണില്‍ സംഘടിപ്പിച്ചത്.
ഞായാറാഴ്ച രാത്രി പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ ലഹരിമരുന്നു ശേഖരവും ഇവിടെ നിന്നും പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ 60 പേർ പിടിയിലായെന്നാണ് വിവരം. അറസ്റ്റിലായവരിൽ 25 സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്.
എൽഎസ്ഡിയും ഹെറോയിനും കഞ്ചാവും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളും ഇവിടെ നിന്ന് പിടിച്ചെടുത്തു. എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തേത്തുടർന്നായിരുന്നു റെയ്ഡ്.