ലക്നോ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ റോഡ് വീതികൂട്ടുന്നതിനിടെ 5,000 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടെടുത്തതായി സമൂഹമാധ്യമങ്ങളില്‍ പ്രചരണം.
വരും ദിവസങ്ങളില്‍ ഇനിയും നിരവധി ക്ഷേത്രങ്ങള്‍ അനാവരണം ചെയ്യുമെന്ന അവകാശവാദത്തോടെ കെട്ടിടാവശിഷ്ടങ്ങള്ക്കിടയല് ഉയര്‍ന്നു നില്ക്കുന്ന ക്ഷേത്രത്തിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ചിത്രത്തിന്റെ അടിക്കുറിപ്പ് പറയുന്നു: അയോധ്യ രാമജന്മ ഭൂമിയില്‍ റോഡ് വീതികൂട്ടുമ്പോള്‍ 500 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി. ഇക്കാലമത്രയും മൂടിക്കിടന്ന ക്ഷേത്രത്തിനു മുകളില്‍ പ്രദേശവാസികള്‍ വീട് നിര്‍മിച്ചിരുന്നു.
വരും ദിവസങ്ങളില്‍ ഇനിയും നിരവധി ക്ഷേത്രങ്ങള്‍ കണ്ടെടുക്കും. ജയ്ശ്രീറാം സന്തോഷവാര്‍ത്ത: ക്ഷേത്രങ്ങളുടെ നവീകരണം ആരംഭിച്ചു.എന്നാല്‍ ഈ വൈറല്‍ ചിത്രത്തിന്റെ സത്യമെന്താണ്. ഇത് വ്യാജ സന്ദേശമാണെന്നാണ് ഫാക്ട് ചെക് മാധ്യമങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
ഉത്തര്‍പ്രദേശ് വാരണാസിയില്‍ കാശി വിശ്വനാഥ് കോറിഡോര്‍ പദ്ധതിയുടെ ഭാഗമായി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ചന്ദ്രഗുപ്ത മാധവ ക്ഷേത്രത്തിന്റെ ചിത്രമായിരുന്നു ഇത്.
ഈ ചിത്രം എഡിറ്റ് ചെയ്ത് വ്യാജപ്രചരണത്തിന് ഉപയോഗിക്കുകയായിരുന്നു. ക്ഷേത്രത്തിന് 300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ല.