‘മനുഷ്യരെ ഇങ്ങനെ ദ്രോഹിക്കണോ’… ‍കോട്ടയം-കുമരകം റോഡിൽ   വെ​യ്റ്റിം​ഗ് ഷെ​ഡ് നി​ർ​മി​ക്കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഇ​രു​മ്പു കു​റ്റി​ക​ൾ അ​പ​ക​ട​കെ​ണി​യാ​കു​ന്നു

 
കോ​ട്ട​യം: വെ​യ്റ്റിം​ഗ് ഷെ​ഡ് നി​ർ​മി​ക്കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഇ​രു​ന്പു കു​റ്റി​ക​ൾ അ​പ​ക​ട​കെ​ണി​യാ​കു​ന്നു. കോ​ട്ട​യം- കു​മ​ര​കം റോ​ഡി​ൽ ദീ​പി​ക ഓ​ഫീ​സി​നു സ​മീ​പം ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഇ​രു​ന്പു കു​റ്റി​ക​ളാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ൾ​ക്ക് അ​പ​ക​ട​ കെ​ണി​യാ​കു​ന്ന​ത്.

ഇ​ന്ന​ലെ രാ​ത്രി​യി​ൽ ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്യാ​നെ​ത്തി​യ ലോ​റി​യു​ടെ മു​ന്നി​ലെ​യും പി​ന്നി​ലെ​യും ട​യ​റു​ക​ൾ ഇ​രു​ന്പു കു​റ്റി​യി​ൽ ക​യ​റി ത​ക​ർ​ന്നി​രു​ന്നു.

മാ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ഈ ​റോ​ഡി​ലു​ണ്ടാ​യി​രു​ന്ന ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം പൊ​ളി​ച്ചു മാ​റ്റി​യ​തി​നു​ശേ​ഷം ഏ​താ​നും മീ​റ്റ​റു​ക​ൾ മു​ന്നോ​ട്ട് മാ​റി പു​തി​യ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​നു വേ​ണ്ടി ഇ​രു​ന്പു പ്പൈു​ക​ൾ സ്ഥാ​പി​ച്ചു ചെ​റി​യ കു​റ്റി​ക​ൾ നി​ർ​മി​ച്ച​ത്.

പൊ​ക്ക​മി​ല്ലാ​തെ റോ​ഡ് നി​ര​പ്പി​ൽ ത​ന്നെ​യാ​ണ് ഇ​രു​ന്പു പൈ​പ്പു​ക​ളു​ടെ കു​റ്റി​ക​ളും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. തി​ര​ക്കേ​റി​യ റോ​ഡാ​യ​തി​നാ​ൽ കു​റ്റി​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ പാ​ർ​ക്കിം​ഗി​ന്് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ൾ കു​റ്റി​ക​ളി​ൽ ക​യ​റി ത​ക​ർ​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത്.

ഇ​ന്ന​ലെ രാ​ത്രി​യി​ൽ അ​രി​യു​മാ​യി പെ​രു​ന്പാ​വൂ​രി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു ലോ​റി. ഡ്രൈ​വ​ർ​ക്ക് ഉ​റ​ക്കം വ​ന്ന​തോ​ടെ സൈ​ഡി​ലേ​ക്കു മാ​റ്റി ലോ​റി പാ​ർ​ക്ക് ചെ​യ്യു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ലോ​റി​യു​ടെ ട​യ​റു​ക​ൾ ഇ​രു​ന്പു കു​റ്റി​ക​ളി​ൽ ക​യ​റി വ​ലി​യ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടു​ക​യാ​യി​രു​ന്നു.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്യാ​ൻ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം സ​മാ​ന​മാ​യി രീ​തി​യി​ൽ കാ​ർ പാ​ർ​ക്ക് ചെ​യ്യാ​ൻ എ​ത്തി​യ​വ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു.

റോ​ഡ് നി​ര​പ്പി​ൽ ത​ന്നെ ഇ​രു​ന്പു കു​റ്റി​ക​ൾ നി​ല്ക്കു​ന്ന​തി​നാ​ൽ ഇ​വ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​റി​ല്ല. ഇ​താ​ണ് ട​യ​റു​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്.

മാ​സ​ങ്ങ​ൾ​ക്കു മു​ന്പു ഇ​രു​ന്പ് കു​റ്റി​ക​ൾ സ്ഥാ​പി​ച്ചി​ട്ടും ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടി​ല്ല. നി​ര​വ​ധി ത​വ​ണ വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

Related posts

Leave a Comment