ഇ​ന്ന് ഞ​ങ്ങ​ൾ ഒ​ന്നി​ക്കും..! മാ​ന​ത്ത് ശ​നി​യു​ടെ​യും വ്യാ​ഴ​ത്തി​ന്‍റെ​യും മ​ഹാസം​ഗ​മം; ന​ഗ്ന നേ​ത്ര​ങ്ങ​ൾ​കൊ​ണ്ട് കാണാൻകഴിയുന്ന നൂ​റ്റാ​ണ്ടു​ക​ളി​ലെ അ​പൂ​ർ​വ കാ​ഴ്ച​


ബം​ഗ​ളൂ​രു: നൂ​റ്റാ​ണ്ടു​ക​ളി​ലെ അ​പൂ​ർ​വ കാ​ഴ്ച​യു​മാ​യി ഇ​ന്ന് ആ​കാ​ശ​ത്ത് മ​ഹാ​ഗ്ര​ഹ സം​ഗ​മം. 794 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് വ്യാ​ഴം, ശ​നി മ​ഹാ​ഗ്ര​ഹ സം​ഗ​മം ആകാശത്ത് വിസ്മയമാകുന്നത്. ശാ​സ്ത്ര ലോ​ക​വും ഈ ​കാ​ഴ്ച​യ്ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ സ​ന്ധ്യാ മാ​ന​ത്ത് ഭൂ​മി​യു​ടെ നേ​ർ രേ​ഖ​യി​ൽ ഇ​രു ഗ്ര​ഹ​ങ്ങ​ളെ​യും ദൃ​ശ്യ​മാ​കും. വ്യാ​ഴ​മാ​യി​രി​ക്കും മാ​ന​ത്ത് ആ​ദ്യം തെ​ളി​ഞ്ഞു കാ​ണു​ന്ന​ത്. ക്ര​മേ​ണ ശ​നി ഗ്ര​ഹ​ത്തെ​യും ന​ഗ്ന നേ​ത്ര​ങ്ങ​ൾ​കൊ​ണ്ട് കാ​ണാ​ൻ ക​ഴി​യും.

Related posts

Leave a Comment