കോന്നി: അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ യുവസാരഥി രേഷ്മ റോയി പ്രസിഡന്റാകുന്നതിനെതിരെ ശക്തമായ എതിര്‍പ്പുമായി ഒരുവിഭാഗം രംഗത്ത്. സംസ്ഥാനത്തു തന്നെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗമായ രേഷ്മയെ അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റാക്കണമെന്ന നിര്‍ദേശം കെ.യു.
ജനീഷ് കുമാര്‍ എംഎല്‍എ അടക്കമുള്ളവരാണ് ആദ്യം മുന്നോട്ടുവച്ചത്. എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ത്ത് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങള്‍ അടക്കം രംഗത്തെത്തി.
അരുവാപ്പുലം 13 ാം വാര്‍ഡില്‍ വിജയിച്ച സ്മിത സന്തോഷിന്റെ പേരാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. സിഐടിയു പ്രവര്ത്തകയാണ ്സ്മിത സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമാണ്.
മത്സരരംഗത്തുണ്ടായിരുന്ന സീനിയര്‍ അംഗം പുഷ്പലത പരാജയപ്പെട്ടതോടെയാണ് വനിതാ സംവരണമായ പ്രസിഡന്റു സ്ഥാനത്തെച്ചൊല്ലി തര്‍ക്കമുണ്ടായത്.
പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് സിപിഎം ഏരിയാ കമ്മിറ്റി തീരുമാനമെടുക്കുന്നതിനു മുമ്പേ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും രേഷ്മയെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചുവെന്ന തരത്തില്‍ പ്രചാരണം വന്നതിലും സീനിയര്‍ നേതാക്കള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
25നകം പ്രസിഡന്റ് സ്ഥാനത്തെ സംബന്ധിച്ച തീരുമാനം മതിയെന്ന ധാരണയാണ് പാര്‍ട്ടി ഘടകങ്ങളിലുള്ളത്.