ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഇന്ത്യയിൽ നടപ്പാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ തയാറെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. ഒരു ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പുതിയ സംവിധാനം ഏർപ്പെടുത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ എല്ലാവിധത്തിലും തയാറാണെന്നും ഇതിനുവേണ്ട നിയമ ഭേദഗതികൾ വരുത്തിയാൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പു നടപ്പാക്കപ്പെടുമെന്നും സുനിൽ അറോറ പറഞ്ഞു.
നേരത്തെ ഒരു ഇന്ത്യ ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. ഈ വിഷയത്തിൽ കാര്യമായ പഠനം ആവശ്യമാണെന്നും മോദി അഭിപ്രായപ്പെട്ടു.