തെന്നിന്ത്യയിലും ബോളിവുഡിലും ഏറെ ആരാധകരുള്ള താരദന്പതികളാണ് ജെനീലിയ ഡിസൂസയും റിതേഷ് ദേശ്മുഖും. സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു ഇവരുടെ വിവാഹം.
തുടർന്ന് അഭിനയത്തിൽ നിന്നു മാറി നിന്ന താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്.ഡിസംബർ 17 ന് റിതേഷിന്റെ 42-ാം പിറന്നാളിന് താരം സമൂഹമാധ്യമത്തിൽ എഴുതിയ പ്രണയാതുരമായ ഒരു കുറിപ്പ് വൈറലായിരിക്കുകയാണ്. ജെനീലിയ കുറിച്ചിരിക്കുന്നത് ഇങ്ങനെ…
ജീവിതത്തിൽ എല്ലാ ഗുണങ്ങളും തികഞ്ഞ ഒരാളെ നിങ്ങൾ തിരയുന്ന ഒരു സമയമുണ്ട്. ചിലപ്പോൾ ഒരിക്കലും ആ വ്യക്തിയെ കണ്ടെത്തുകയില്ല. നിങ്ങളെപ്പോലൊരാളെ കണ്ടെത്തണം എന്ന് ആഗ്രഹിച്ചിരുന്നു.
ഒടുവിൽ അത് സംഭവിച്ചു, നിങ്ങളെ കണ്ടെത്തി. ജീവിതത്തിലെ എല്ലാ ഘട്ടങ്ങളും നങ്ങൾ ഒരുമിച്ച് കടന്നുപോയി, കൗമാരവും വിവാഹ ജീവിതവും മാതാപിതാക്കളായതും എല്ലാം മനോഹരമായിരിക്കുന്നു.
പക്ഷേ എന്റെ ജീവിതത്തിന്റെ മികച്ച ഭാഗം എപ്പോഴും നിങ്ങളായിരിക്കും, അത് മാറില്ല. കാലം എത്ര കടന്നുപോയാലും പ്രശ്നമില്ല. നമ്മൾ എല്ലാം തികഞ്ഞവരാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല,
നിങ്ങളുടെ അപൂർണതകളോടും വിചിത്രതകളോടും കുറവുകളോടും ഒപ്പം പൂർണമായ എന്തെങ്കിലും കണ്ടെത്തിയതായി ഞാൻ വിശ്വസിക്കുന്നു. റിതേഷ് നിങ്ങളെ ഞാൻ സ്നേഹിക്കുന്നു. ജന്മദിനാശംസകൾ – ജെനീലിയ കുറിച്ചു.
കുറിപ്പിന് മറുപടിയായി റിതേഷ് എഴുതി -’ നിനക്ക് എന്ത് മറുപടി നൽകണമെന്ന് എനിക്കറിയില്ല ബൈക്കോ – എന്നെ തിരഞ്ഞെടുത്തതിന് നന്ദി – ഞാൻ നിന്നെ സ്നേഹിക്കുന്നു.’
2003 ൽ പുറത്തിറങ്ങിയ തുജെ മേരി കസം എന്ന ചിത്രത്തിന്റെ സെറ്റിലാണ് ജെനെലിയയും റിതീഷും കണ്ടുമുട്ടിയത്. 2012 ഫെബ്രുവരി മൂന്നിന് ഇരുവരും വിവാഹിതരായി. റാഹിൽ, റിയാൻ എന്ന് പേരുള്ള രണ്ടു ആണ്കുട്ടികളാണ് ദന്പതികൾക്ക് ഉള്ളത്.