ബ്രിട്ടനിലെ കൊലയാളി വൈറസ് ഇന്ത്യയിലും ? ലണ്ടനില്‍ നിന്ന് ഇന്ത്യയിലെത്തിയ ഏട്ടു പേര്‍ക്ക് കോവിഡ്; വൈറസിന്റെ മാരക വകഭേദമാണോയെന്ന് സംശയം…

അതിവേഗം വ്യാപിക്കുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം യുകെയില്‍ കണ്ടെത്തിയതോടെ ലോകരാജ്യങ്ങളിലെല്ലാം ഭീതി വര്‍ധിക്കുകയാണ്. വകഭേദം വന്ന വൈറസ് ഇതിനോടകം ഇറ്റലിയും ഓസ്‌ട്രേലിയയും അടക്കം നിരവധി രാജ്യങ്ങളില്‍ എത്തിയിട്ടുണ്ട്.

ഇതേത്തുടര്‍ന്ന് ഇന്ത്യയിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. എന്നാല്‍ യുകെയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ എട്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.ദില്ലി,കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ എത്തിയ യാത്രക്കാര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്.

എന്നാല്‍ വകഭേദം വന്ന വൈറസ് ആണോ ഇവരെ ബാധിച്ചിരിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ വകഭേദം ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വിവിധ സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലാക്കി.

മഹാരാഷ്ട്രയും പഞ്ചാബും നഗരങ്ങളില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി. യുകെയില്‍ നിന്ന് വന്നവരെ ബാധിച്ചിരിക്കുന്നത് ബ്രിട്ടനില്‍ കണ്ടെ്തതിയ പുതിയ വകഭേദമാണോയെന്നറിയാന്‍ വിമാനയാത്രക്കാരില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്.

ലാബുകളോട് ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന വാകിസിന്‍ പരീക്ഷണത്തിന് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ തിരിച്ചടിയല്ലെന്ന് വിദഗ്ധര്‍ പറയുന്നു.

Related posts

Leave a Comment