തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സംസ്ഥാനത്തെ ഡിസിസി പ്രസിഡന്റുമാരെ മാറ്റാൻ കോൺഗ്രസ്. ആദ്യഘട്ടത്തിൽ നാല് ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരെയാണ് മാറ്റുന്നത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട് ഡിസിസി പ്രസിഡന്റുമാരെ മാറ്റും.
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടർന്ന് കോൺഗ്രസിൽ വലിയ കലാപക്കൊടിയാണ് ഉയർന്നത്. സംസ്ഥാന നേതൃത്വത്തിനെതിരെ നിരവധി നേതാക്കൾ രംഗത്തെത്തി.
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ, കെ. സുധാകരൻ എന്നിവർ രംഗത്തെത്തിയിരുന്നു.