ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡ് ക്യാന്പിലെ സൈനികർക്കു കൂട്ടത്തോടെ കോവിഡ് ബാധ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ച 80 സെനികരെ ആർമി ബേസ് ആശുപത്രിയിൽ പ്രവേശിച്ചെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റിപ്പബ്ലിക് ദിന പരേഡ്, ആർമി ഡേ, ബീറ്റിംഗ് റിട്രീറ്റ് അടക്കമുള്ള ചടങ്ങുകൾക്കായി ഒന്നരമാസത്തിലേറേയായി സൈനിക സംഘം ഡൽഹിയിലുണ്ട്. സംഭവത്തോട് കരസേന പ്രതികരിച്ചില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ ചിലര്‍ക്ക് ലക്ഷണങ്ങള്‍ കണ്ടതോടെയാണ് ആര്‍ഡിപി ക്യാമ്പില്‍ വ്യാപകമായി കോവിഡ് പരിശോധന നടത്തിയത്. നിരവധി സൈനികര്‍ക്ക് രോഗം ബാധിച്ചതിനാല്‍ റിപ്പബ്ലിക് ദിന പരേഡ് അടക്കമുള്ളവ ആശങ്കയിലായിരിക്കുകയാണ്.
അതേസമയം വൈറസിന്റെ വകഭേദം ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തതോടെ ബ്രിട്ടീഷ്പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിക്കാൻ സാധ്യയില്ലെന്നാണ് റിപ്പോർട്ട്.
റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാനായിട്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിലെത്താനിരുന്നത്.