സ്വര്‍ണം ഷര്‍ട്ടുണ്ടാക്കി ധരിച്ച് വാര്‍ത്തയായ മുംബൈ ബിസിനസുകാരന് ദത്താത്രേയ ഫൂഗെ കൊല്ലപ്പെട്ടു. വീട്ടില്‍ വന്ന് ഭര്‍ത്താവിനെ പുറത്തേക്ക് വിളിച്ചു കൊണ്ടുപോയ ഒരു സംഘമാളുകളാണ് കല്ലും മൂര്‍ച്ചയുള്ള ആയുധങ്ങളും കൊണ്ട് ആക്രമണം നടത്തിയതെന്ന് ദത്താത്രയേ ഫൂഗെയുടെ ഭാര്യയും മുന്‍ എന്‍സിപി നഗരസഭാ കൗണ്‍സിലറുമായ സീമ പറഞ്ഞു. ദിഗിയിലെ ഭാരത്മാതാ നഗറിലേക്കുള്ള വഴിയില്‍ വെച്ചായിരുന്നു അക്രമണം. സംഭവസ്ഥലത്തുവെച്ചു തന്നെ ഇദ്ദേഹം കൊല്ലപ്പെട്ടു.
ഒന്നര കോടി രൂപ വില വരുന്ന സ്വര്‍ണ ഷര്‍ട്ട് ധരിച്ച ദത്താത്രേയ ലോക മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായിരുന്നു. മൂന്നര കിലോ ഗ്രാം ഭാരമുള്ള 22 കാരറ്റിന്റെ സ്വര്‍ണമാണ് ഇയാളുടെ ഷര്‍ട്ടില്‍ ഉണ്ടായിരുന്നത്. ചിട്ടിക്കമ്പനി ഉടമയായ ഫൂഗെ നിരവധി പേരില്‍നിന്നും പണം നിക്ഷേപമായി വാങ്ങിയ ശേഷം തിരിമറി നടത്തിയിരുന്നതായി നേരത്തെ ആരോപണമുയര്‍ന്നതായി പൊലീസ് പറഞ്ഞു. ഇതാവണം കൊലയ്ക്കു കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.