ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; ലോകത്തിലെ  ഏറ്റവും പ്രായം കുറഞ്ഞ മേയർക്ക് അഭിനന്ദന പ്രവാഹം;  നോ​ർ​വെ​യി​ലെ ജോ​നാ​സ് ആ​ൻ​ഡേ​ഴ്സ​ണിന്‍റെ ബഹുമതിയാണ് ആര്യയിലൂടെ ഇല്ലാതാകുന്നത്


എം.​സു​രേ​ഷ് ബാ​ബു
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ​ന​ഗ​ര​ത്തി​ന്‍റെ മേ​യ​റാ​യി ബി​രു​ദ വി​ദ്യാ​ർ​ഥി ആ​ര്യാ രാ​ജേ​ന്ദ്ര​ൻ. ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മേ​യ​ർ എ​ന്ന ബ​ഹു​മ​തി കൂ​ടി ഇ​നി ആ​ര്യ​ക്ക് സ്വ​ന്തം.

ആ​ര്യ​യെ മേ​യ​റാ​ക്കാ​നു​ള്ള സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ത്തെ സം​സ്ഥാ​ന ക​മ്മി​റ്റി​യും അം​ഗീ​ക​രി​ച്ചു. ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഇ​ന്നു​ണ്ടാ​കും.

സ്വ​ന്ത​മാ​യി ഒ​രു സെ​ന്‍റ് വ​സ്തു​വോ വീ​ടോ ഇ​ല്ലാ​തെ വ​ർ​ഷ​ങ്ങ​ളാ​യി മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ച്ച് പ​ഠ​നം ന​ട​ത്തി വ​രു​ന്ന ആ​ര്യ​യ്ക്ക് സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ പ്ര​യാ​സ​ങ്ങ​ൾ മ​ന​സി​ലാ​ക്കി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​ര്യ​യു​ടെ വാ​ർ​ഡി​ലെ ജ​ന​ങ്ങ​ൾ.

ഇ​ല​ക്ട്രീ​ഷ്യ​നാ​യ പി​താ​വി​ന്‍റെ​യും എ​ൽ​ഐ​സി ഏ​ജ​ന്‍റാ​യ മാ​താ​വി​ന്‍റെ​യും വ​രു​മാ​ന​ത്തി​ൽ പ​ഠ​ന​വു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന ആ​ര്യ തു​ന്പ സെ​ന്‍റ് സേ​വി​യേ​ഴ്സ് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്.

നോ​ർ​വെ​യി​ലെ ജോ​നാ​സ് ആ​ൻ​ഡേ​ഴ്സ​ണ്‍ എ​ന്ന ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യി​രു​ന്നു ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മേ​യ​ർ എ​ന്ന ബ​ഹു​മ​തി​ക്ക് അ​ർ​ഹ​നാ​യി​രു​ന്ന​ത്.

എ​ന്നാ​ൽ ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി​യാ​യ ആ​ര്യ രാ​ജേ​ന്ദ്ര​ൻ ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന​തോ​ടെ പു​തി​യ ച​രി​ത്ര​മാ​കു​ക​യാ​ണ്. ബാ​ല​സം​ഘ​ത്തി​ലൂ​ടെ പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് വ​ന്ന ആ​ര്യ നി​ല​വി​ൽ ബാ​ല​സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്നു. അ​തോ​ടൊ​പ്പം എ​സ്എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​ണ്.

 ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മു​ട​വ​ൻ​മു​ക​ളി​ലെ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ആ​ര്യ​യു​ടെ പു​തി​യ സ്ഥാ​ന​ല​ബ്ധി​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ളും സു​ഹൃ​ത്തു​ക്ക​ളും വി​ദ്യാ​ർ​ഥി സ​മൂ​ഹ​വും ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​ണ്.

മ​ല​യാ​ള​ത്തി​ലെ മെ​ഗാ സൂ​പ്പ​ർ​സ്റ്റാ​ർ മോ​ഹ​ൻ​ലാ​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​മു​ഖ​ർ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശം കൂ​ടി​യാ​ണ് ആ​ര്യാ രാ​ജേ​ന്ദ്ര​ൻ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന വാ​ർ​ഡ്. സ​ഹോ​ദ​ര​ൻ അ​ര​വി​ന്ദ് വി​ദേ​ശ​ത്താ​ണ്.

Related posts

Leave a Comment