ലോക്ഡൗണ്‍ സമയത്ത് ലാലേട്ടന് വണ്ണം വെച്ചപ്പോള്‍ താന്‍ കുറച്ച് ആശങ്കപ്പെട്ടിരുന്നുവെന്ന് ജീത്തു ജോസഫ്. ഞാന്‍ ഇത് ആന്റണിയോട് പറഞ്ഞപ്പോള്‍ ടെന്‍ഷനടിക്കണ്ട എന്ന് പറഞ്ഞു.
ലാലേട്ടനും ഇത് തന്നെ ആവര്‍ത്തിച്ചു. ഞാന്‍ ജോര്‍ജുകുട്ടിയായി വന്നോളാം എന്ന് പറഞ്ഞു. തുടര്‍ന്ന് കഥാപാത്രത്തിനായി അദ്ദേഹം നല്ലവണ്ണം കഷ്ടപ്പെട്ടു.
പത്തിരുപത് ദിവസം ആയുര്‍വേദ ചികില്‍സയ്ക്കായി പോയി. ചിത്രീകരണം കഴിയുന്നത് വരെ ഡയറ്റ് തുടര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു.
ആ സമയത്ത് അദ്ദേഹത്തിന്റെ ഫുഡൊക്കെ കണ്ടാല്‍ നമ്മള്‍ക്ക് സങ്കടം വരും. ഒരു ദിവസം അദ്ദേഹം കഴിക്കുന്ന ഭക്ഷണത്തിന്റെ ഒരു സ്പൂണ്‍ എനിക്ക് തന്നു.
സത്യം പറഞ്ഞാല്‍ വായില്‍ വയ്ക്കാന്‍ കൊളളാത്ത സാധനം. അപ്പോ പുളളി അത്രയും എഫേര്‍ട്ട് ആ കഥാപാത്രത്തിനായി നടത്തി. ഒരുപക്ഷേ ദൃശ്യം ഫസ്റ്റിനേക്കാളും പഴയ ലാലേട്ടനെ കാണാന്‍ പറ്റുന്നത് ദൃശ്യം 2വിലായിരിക്കും.
പഴയ ലാലേട്ടനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സിനിമ ഒരു ട്രീറ്റായിരിക്കും.