ചെറായി: ക്രിസ്മസ് ആഘോഷങ്ങൾക്കിടെ സാന്താക്ലോസിന്റെ വേഷവിധാനത്തിൽ ജലാശത്തിനു നടുവിൽ യോഗാഭ്യാസത്തിലൂടെ കോവിഡ് ബോധവൽകരണം സംഘടിപ്പിച്ച് ചെറായി സ്വദേശി അറക്കൽ ജോയിയും മകൻ ജോയൽ ബക്കാമും.
പ്ലാസ്റ്റിക് കാലിക്കുപ്പികൾ നിരത്തിയുണ്ടാക്കിയ ചങ്ങാടത്തിൽ പുൽക്കൂടും നക്ഷത്രവുമൊക്കെ സ്ഥാപിച്ച് ചെറായി ബീച്ചിനടുത്തുള്ള ചെമ്മീൻ കെട്ടിന്റെ നടുവിലാണ് ഈ ബോധവൽകരണ അഭ്യാസം സംഘടിപ്പിച്ചത്.
അടുത്തപടിയായി കോവിഡിനെതിരേ തീരദേശത്ത് സൈക്കിളിൽ ബോധവൽകരണ റാലി നടത്താനുള്ള ശ്രമത്തിലാണ് ജോയിയും ഭാര്യ ലിസിയും മക്കളായ ജോണ്ഹോളും ജോയൽ ബെക്കാമും.
കഴിഞ്ഞ 12 വർഷമായി ജോയിയും കുടുംബവും യോഗഭ്യാസം നടത്തിവരുന്നവരാണ്. ചെറായി കരുത്തലയിൽ നാളികേരം, പഴം, കപ്പ , സവാള തുടങ്ങിയവ വിറ്റാണ് ജോയി ഉപജീവനം നടത്തുന്നത്.