കണ്ണൂര്‍: കോവിഡ് വൈറസിനു ജനിതകമാറ്റം കണ്ടെത്തിയിട്ടുണ്ടെന്നും ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമാകാനുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ.
ജനിതകമാറ്റം സംഭവിച്ച വൈറസിനും നിലവിലെ വാക്സിന് ഫലപ്രദമാണെന്നാണു വിദഗ്ധരുടെ നിലപാടെന്നും മന്ത്രി പറഞ്ഞു.
വൈറസ് ബാധ പടരാതിരിക്കാൻ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ജാഗ്രത വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.
ബ്രിട്ടനില്‍നിന്നെത്തിയ എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അവര്‍ക്കു ബാധിച്ച വൈറസ് ജനിതകമാറ്റം സംഭവിച്ചതാണോയെന്നു പരിശോധിക്കാന്‍ രക്തസാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കേരളത്തില്‍ കോവിഡ് മൂലമുള്ള മരണനിരക്ക് കൂടിയിട്ടില്ല.
ഷിഗെല്ല രോഗത്തെക്കുറിച്ച് ഭീതി വേണ്ടതില്ല. ശുചിത്വം പാലിക്കുക മാത്രമാണു രോഗം ചെറുക്കാനുള്ള വഴിയെന്നും മന്ത്രി വ്യക്തമാക്കി.