ആലുവ: ഫ്ലാറ്റുടമയായ സിനിമാ താരത്തെ പോലീസ് നോക്കിനിൽക്കെ മർദിച്ചതായി പരാതി. മീനു കുര്യൻ എന്ന മീനു മുനീറിനെയാണ് ദേശത്തെ ഫ്ലാറ്റിലെ കാർ പാർക്കിംഗ് സ്ഥലത്ത് വച്ച് ഗുണ്ട ആക്രമിച്ചത്.
കാർ പാർക്കിംഗ് ഏരിയയിൽ അനധികൃത നിർമാണം എതിർത്തതിനാണ് മർദ്ദനം നടന്നതെന്ന് മീനു മുനീർ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളടക്കം നൽകിയിട്ടും നെടുമ്പാശേരി പോലീസ് കേസെടുക്കുന്നില്ലെന്നും പരാതിയുണ്ട്.