40 വര്‍ഷം പിന്നിട്ടിട്ടും വാടാതെ ‘മഞ്ഞില്‍ വിരിഞ്ഞ പൂവ്’ ! ഒരു തോളും ചരിച്ച് മലയാളികളുടെ മനസ്സിലേക്ക് അയാള്‍ നടന്നു കയറിയപ്പോള്‍ മലയാള സിനിമയില്‍ പിറന്നത് ഒരു ചരിത്രം; വീഡിയോ കാണാം…

മലയാള സിനിമയിലെ ഒരു ഏടായി അടയാളപ്പെടുത്താവുന്ന ചിത്രമാണ് ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. മോഹന്‍ലാല്‍ എന്ന മഹാപ്രതിഭയെ മലയാള സിനിമയ്ക്കു സമ്മാനിച്ച ചിത്രം എന്നാണ് ഈ സിനിമയെ ചരിത്രത്തില്‍ രേഖപ്പെടുത്തി വരുന്നത്.

ഈ ക്രിസ്മസ് ദിനത്തില്‍ ചിത്രം അതിന്റെ 40-ാം വാര്‍ഷികം ആഘോഷിച്ചു. സിനിമയുടെ സംവിധായകന്‍ മുതലുള്ള ഭൂരിഭാഗം പേരും പുതുമുഖങ്ങള്‍ ആയിരുന്നു.

അക്കാലത്തെ ന്യൂ ജന്‍ സിനിമ. മലയാളം കണ്ട എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളുടെ ഉദയം കൂടിയായി ആ സിനിമ. അതെ മലയാളി മനസിലേക്ക് ഒരു തോളും ചരിച്ച് നടന്നു കയറിയ മോഹന്‍ലാല്‍ ആ സിനിമയിലൂടെ അഭ്രപാളികള്‍ക്ക് വിസ്മയം സമ്മാനിച്ചു.

ചുരുട്ടും, ചുവന്ന വെളിച്ചവും അകമ്പടി സേവിക്കാത്ത ഒരു വില്ലനെ മലയാളി ആദ്യമായി കണ്ടു.നായകനെക്കാള്‍ വില്ലന്‍ ചര്‍ച്ചാ വിഷയമായി. മോഹന്‍ലാല്‍ മലയാളിക്ക് സ്വന്തമായി.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തിയേറ്ററില്‍ കണ്ട അനുഭവം വിവരിക്കുയാണ് ജയരാജ് വാര്യര്‍. ഒപ്പം മോഹന്‍ലാല്‍ എന്ന നടന്റെ ഭാവഭേദങ്ങളിലൂടെ ജയരാജ് വാര്യര്‍ യാത്ര ചെയ്യുന്നു.

വീഡിയോ കാണാം…

Related posts

Leave a Comment