അ​ബ്ദു​ൾ സ​ത്താ​ർ ചില്ലറക്കാരനല്ല; കഞ്ചാവുമായി പിടിയിലായ അതിഥി തൊഴിലാളി  ഈരാറ്റുപേട്ടയിലെ ‘മൊത്ത വ്യാപാരി’


ഈ​രാ​റ്റു​പേ​ട്ട: ഒ​രു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഈ​രാ​റ്റു​പേ​ട്ട​യി​ൽ പി​ടി​യി​ലാ​യ അ​തി​ഥി തൊ​ഴി​ലാ​ളി ക​ഞ്ചാ​വി​ന്‍റെ മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര​ൻ. ബം​ഗാ​ൾ സ്വ​ദേ​ശി അ​ബ്ദു​ൾ സ​ത്താ​ർ (25) ആ​ണ് ഈ​രാ​റ്റു​പേ​ട്ട എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഈ​രാ​റ്റു​പേ​ട്ട​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം വ​ർ​ധി​ക്കു​ന്ന​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ർക്ക് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു.

തു​ട​ർ​ന്നുള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ബ്ദു​ൾ സ​ത്താ​റി​നെ​ക്കു​റി​ച്ചു വി​വ​രം ല​ഭി​ച്ച​ത്. ഇ​ട​നി​ല​ക്കാ​രി​ൽ നി​ന്നും ക​ഞ്ചാ​വ് വാ​ങ്ങി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സൂ​ക്ഷി​ച്ച​ശേ​ഷം ആ​വ​ശ്യ​ക്കാ​ർ​ക്ക് അ​താ​തു സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ചു ന​ല്കു​ക​യാ​യി​രു​ന്നു അ​ബ്ദു​ൾ സ​ത്താ​റി​ന്‍റെ രീ​തി​യെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ആ​വ​ശ്യ​ക്കാ​ര​നു ക​ഞ്ചാ​വ് കൈ​മാ​റാ​നാ​യി എ​ത്തി​യ​പ്പോ​ൾ ഇ​യാ​ളെ അ​രു​വി​ത്തു​റ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​നു മു​ൻ​വ​ശ​ത്തു​നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ​ക്കു ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ല്കു​ന്ന​യാ​ളെ​ക്കു​റി​ച്ചും എ​ക്സൈ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ബ്്ദു​ൾ സ​ത്താ​റി​ന്‍റെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വൈ​ശാ​ഖ് വി. ​പി​ള്ള, പ്രി​വ​ന്‌റീവ് ഓ​ഫീ​സ​ർ ടി.​ജെ. മ​നോ​ജ്, ഷാ​ഡോ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഉ​ണ്ണി​മോ​ൻ മൈ​ക്കി​ൾ, എ​ബി ചെ​റി​യാ​ൻ, സി.​ജെ. നൗ​ഫ​ൽ, സി​വി​ൽ എ​ക്സൈ​സ്

ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​തീ​ഷ് ജോ​സ​ഫ്, പി.​ആ​ർ. പ്ര​സാ​ദ്, നൗ​ഫ​ൽ കെ. ​ക​രിം, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി.​എ​സ്. സു​ജാ​ത, വി​നീ​ത വി. ​നാ​യ​ർ, ഡ്രൈ​വ​ർ എം.​കെ. മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment