പ​ത്ത​നം​തി​ട്ട​ നഗരസഭാഭ​ര​ണം  പിടിച്ചെടുത്ത്  എ​ല്‍​ഡി​എ​ഫ്;സ​ക്കീ​ര്‍ ഹു​സൈ​ന്‍ ചെ​യ​ര്‍​മാ​ന്‍,ആ​മി​ന ഹൈ​ദ​രാ​ലി ഉ​പാ​ധ്യ​ക്ഷ​യാ​കും



പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭാ ഭ​ര​ണം എ​ല്‍​ഡി​എ​ഫ് പി​ടി​ച്ചു. കോ​ണ്‍​ഗ്ര​സ് വി​മ​ത​രാ​യി വി​ജ​യി​ച്ച മൂ​ന്നം​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യി​ല്‍ എ​ല്‍​ഡി​എ​ഫി​ലെ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തേ​ക്ക്.

കോ​ണ്‍​ഗ്ര​സ് വി​മ​ത​യാ​യ ആ​മി​ന ഹൈ​ദ​രാ​ലി വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​കും.13 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്ന എ​ല്‍​ഡി​എ​ഫി​ന് മൂ​ന്ന് വി​മ​ത​രു​ടെ പി​ന്തു​ണ കൂ​ടി ല​ഭി​ച്ച​തോ​ടെ 32 അം​ഗ കൗ​ണ്‍​സി​ലി​ലെ അം​ഗ​ബ​ലം 16 ആ​യി ഉ​യ​ര്‍​ന്നു.

ആ​മി​ന ഹൈ​ദ​രാ​ലി​ക്ക് എ​സ്ഡി​പി​ഐ പി​ന്തു​ണ
യു​ഡി​എ​ഫ് നി​ര​യി​ല്‍ 13 അം​ഗ​ങ്ങ​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. മൂ​ന്ന് എ​സ്ഡി​പി​ഐ അം​ഗ​ങ്ങ​ള്‍ വോ​ട്ടെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും തീ​രു​മാ​നി​ച്ചു. കോ​ണ്‍​ഗ്ര​സ് വി​മ​ത​രാ​യി ജ​യി​ച്ച കെ.​ആ​ര്‍. അ​ജി​ത് കു​മാ​ര്‍, ഇ​ന്ദി​രാ​മ​ണി​യ​മ്മ, ആ​മി​ന ഹൈ​ദ​രാ​ലി എ​ന്നി​വ​രു​ടെ പി​ന്തു​ണ ഉ​റ​പ്പി​ക്കാ​നു​ള്ള ശ്ര​മം ര​ണ്ട് മു​ന്ന​ണി​ക​ളും ന​ട​ത്തി​യി​രു​ന്നു.

സ്വ​ത​ന്ത്ര​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ഇ​വ​ര്‍ എ​ല്‍​ഡി​എ​ഫ് പ​ക്ഷ​ത്തു നി​ല​യു​റ​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം ഇ​ന്ന​ലെ രാ​ത്രി​യോ​ടെ അ​ന്തി​മ​മാ​യു​ണ്ടാ​യി.

ഇ​തി​നി​ടെ സ്വ​ത​ന്ത്രാം​ഗ​മാ​ണെ​ങ്കി​ലും ആ​മി​ന ഹൈ​ദ​രാ​ലി​ക്ക് എ​സ്ഡി​പി​ഐ പി​ന്തു​ണ ന​ല്‍​കി​യി​രു​ന്നു. സം​സ്ഥാ​ന​ത്തു വി​ജ​യി​ക​ളാ​യ എ​സ്ഡി​പി​ഐ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ പ​ട്ടി​ക​യി​ല്‍ സ്വ​ത​ന്ത്ര​യാ​യി ആ​മി​ന​യു​ടെ പേ​രും ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

ആ​മി​ന​യു​ടെ പി​ന്തു​ണ എ​ല്‍​ഡി​എ​ഫി​നു ന​ല്‍​കാ​നും വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്ഥാ​നം സ്വീ​ക​രി​ക്കാ​നു​മു​ള്ള തീ​രു​മാ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് മൂ​ന്ന് എ​സ്ഡി​പി​ഐ അം​ഗ​ങ്ങ​ളും വോ​ട്ടെ​ടു​പ്പി​ല്‍ നി​ന്നു വി​ട്ടു​നി​ല്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി.

പ​ത്തു​വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം
പ​ത്തു​വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​ണ് ന​ഗ​ര​സ​ഭ​യി​ല്‍ എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​ത്തി​ല്‍ തി​രി​കെ​യെ​ത്തു​ന്ന​ത്. ഇ​തു ര​ണ്ടാം​ത​വ​ണ​യാ​ണ് സ​ക്കീ​ര്‍ ഹു​സൈ​ന്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ ചെ​യ​ര്‍​മാ​നാ​കു​ന്ന​ത്. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​മാ​യ അ​ദ്ദേ​ഹം എ​ട്ടാം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റാ​ണ്.

ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​നാ​യി​രു​ന്ന സ​ക്കീ​ര്‍ സ്ഥാ​നം രാ​ജി​വ​ച്ചാ​ണ് ഇ​ത്ത​വ​ണ ന​ഗ​ര​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ച​ത്. പ​ത്ത​നം​തി​ട്ട ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​ന്‍ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. ആ​മി​ന ഹൈ​ദ​രാ​ലി ക​ഴി​ഞ്ഞ കൗ​ണ്‍​സി​ലി​ല്‍ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​റാ​യി​രു​ന്നു. 21 ാം വാ​ര്‍​ഡി​ല്‍ നി​ന്നാ​ണ് ഇ​ത്ത​വ​ണ വി​ജ​യി​ച്ച​ത്.

പ​ത്ത​നം​തി​ട്ട​യി​ല്‍ കൗ​ണ്‍​സി​ല​റാ​യി​രു​ന്ന ഭ​ര്‍​ത്താ​വ് ഹൈ​ദ​രാ​ലി​യു​ടെ വി​യോ​ഗ​ത്തേ തു​ട​ര്‍​ന്നു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ക​ഴി​ഞ്ഞ​ത​വ​ണ ആ​മി​ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​ത്ത​വ​ണ കോ​ണ്‍​ഗ്ര​സ് സീ​റ്റ് നി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് സ്വ​ത​ന്ത്ര​യാ​യി രം​ഗ​പ്ര​വേ​ശം ചെ​യ്ത​ത്.

Related posts

Leave a Comment