ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കൊ​റോ​ണ വൈ​റ​സ്‌ ഇ​ന്ത്യ​യി​ലും;  രോഗം സ്ഥിരീകരിച്ച ആറുപേരും  എത്തിയത് ബ്രിട്ടനിൽ നിന്ന്



ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലും ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ആ​റു പേ​ർ​ക്കാ​ണു നി​ല​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​വ​ർ ആ​റു പേ​രും ബ്രി​ട്ട​നി​ൽ​നി​ന്ന് എ​ത്തി​യ​വ​രാ​ണ്.

അ​തി​വേ​ഗം പ​ട​രു​ന്ന ജ​നി​ത​ക മാ​റ്റ​മു​ള്ള കോ​വി​ഡ് വൈ​റ​സാ​ണ് ഇ​ന്ത്യ​യി​ലും ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്നു​പേ​ർ ബം​ഗ​ളു​രു നിം​ഹാ​ൻ​സി​ലും ര​ണ്ടു പേ​ർ ഹൈ​ദ​രാ​ബാ​ദ് സി​സി​എം​ബി​യി​ലും ഒ​രാ​ൾ പൂ​ന എ​ൻ​ഐ​വി​യി​ലു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

അ​തി​വേ​ഗം പ​ട​രു​ന്ന സാ​ർ​സ് കോ​വ്-2 ഉ​പ ഗ്രൂ​പ്പ് വൈ​റ​സാ​ണ് ബ്രി​ട്ട​നി​ൽ അ​ടു​ത്തി​ടെ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ നാ​ലാ​ഴ്ച​കൊ​ണ്ട് ഇ​ത് ബ്രി​ട്ട​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും പ​ട​ർ​ന്നു.

മി​ക്ക കേ​സു​ക​ളും ഈ ​ഉ​പ ഗ്രൂ​പ്പി​ൽ​പ്പെ​ട്ട​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്ു ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. വേ​ഗം പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​താ​ണ് ഈ ​ഗ്രൂ​പ്പ് എ​ന്ന് സം​ശ​യി​ക്കാ​ൻ കാ​ര​ണ​മി​താ​ണ്.

ജ​നി​ത​ക​ക്ര​മം പ​ഠി​ച്ച​പ്പോ​ൾ ക​ണ്ട​ത് സ്പൈ​ക്ക്പ്രോ​ട്ടീ​നി​ൽ ആ​റ് വ്യ​ത്യ​സ്ഥ മ്യൂ​ട്ടേ​ഷ​ൻ ഉ​ണ്ടെ​ന്ന​താ​ണ്. ഇ​ത്ര​യേ​റെ മ്യൂ​ട്ടേ​ഷ​നു​ക​ൾ ഒ​ന്നി​ച്ച് ഈ ​പ്രോ​ട്ടീ​നി​ൽ ഇ​തു​വ​രെ മ​റ്റൊ​രു ഗ്രൂ​പ്പി​ലും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

മ​നു​ഷ്യ​കോ​ശ​ങ്ങ​ളി​ൽ എ​ളു​പ്പ​ത്തി​ൽ ക​യ​റി​പ്പ​റ്റാ​നും വേ​ഗ​ത്തി​ൽ പ​ട​രാ​നും ഇ​തു​വ​ഴി വൈ​റ​സി​നു ക​ഴി​യു​മോ എ​ന്ന​താ​ണ് ശാ​സ്ത്ര​ജ്ഞ​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്.

Related posts

Leave a Comment