സ്റ്റാച്യു ഓഫ് യൂണിറ്റി ! സഞ്ചാരികളുടെ എണ്ണത്തിലും സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെ പിന്നിലാക്കി പട്ടേല്‍ പ്രതിമ; പ്രതിദിന സന്ദര്‍ശകരുടെ എണ്ണം 13000ല്‍ അധികം…

ഉയരത്തില്‍ മാത്രമല്ല സഞ്ചാരികളുടെ എണ്ണത്തിലും സ്റ്റാച്യു ഓഫ് ലിബര്‍ട്ടി ഇനി സ്റ്റാച്യു ഓഫ് യൂണിറ്റിയ്ക്കു പിന്നില്‍. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി കാണാന്‍ പ്രതിദിനം 13000 പേര്‍ എത്തിയിരുന്നു എന്നാണ് കണക്ക്.

നിര്‍മ്മാണം പൂര്‍ത്തിയായതു മുതല്‍ ഇവിടേയ്ക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. 597 അടിയാണ് ഈ ഭീമന്‍ പ്രതിമയുടെ ഉയരം. ന്യൂയോര്‍ക്കിലെ പ്രശസ്തമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ ഏകദേശം മടങ്ങ് ഉയരമാണിത്.

നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന വിനോദസഞ്ചാരകന്ദ്രങ്ങളിലൊന്നാണ് ഇവിടം. ന്യൂയോര്‍ക്കിലെ ലിബര്‍ട്ടി പ്രതിമ കാണാനെത്തുന്നവര്‍ 10000 താഴെയും. ഉദ്ഘാടനത്തിന് മുമ്പേ തന്നെ ഇവിടേയ്ക്ക് ജനപ്രവാഹം ആരംഭിച്ചിരുന്നു.

ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപമുള്ള കെവാഡിയ ഗ്രാമത്തില്‍ 2989 കോടി രൂപ മുതല്‍മുടക്കിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ‘ഏകതാ പ്രതിമ’ നിര്‍മ്മിച്ചത്. 33,000 ടണ്‍ ഉരുക്കാണ് ഉരുക്കുമനുഷ്യന്റെ ശില്‍പത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്.

182 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രതിമ നാലു വര്‍ഷം (33 മാസം) മാത്രമെടുത്താണ് പൂര്‍ത്തിയാക്കിയത്. ഇത്രയും ചെറിയ കാലയളവില്‍ പൂര്‍ത്തിയാക്കുന്ന ഏറ്റവും വലിയ ശില്‍പമെന്ന റെക്കോര്‍ഡും ഇതിലൂടെ ഏകതാ പ്രതിമയ്ക്ക് സ്വന്തമായി.

Related posts

Leave a Comment