മല്ലപ്പള്ളി:ആനിക്കാട്, നൂറോൻമാവ് പ്രദേശങ്ങളിൽ വിവിധ ആളുകളുടെ കയ്യിൽ നിന്നു വീട് വച്ച് നൽകാം എന്നും ജോലി വാഗ്ദാനവും ചെയ്തും സ്വർണവും പണവും തട്ടിയെടുത്ത തിരുവല്ല കാവുംഭാഗം അടിയടതുചിറ പോസ്റ്റൽ ചാലക്കുഴി കൊച്ചുപറമ്പിൽ ദാമോദരൻ മകൻ സതീഷ് കുമാർ (38) – നെ കീഴ് വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തു.
സതീഷ് ആളുകളുമായി സൗഹൃദം സ്ഥാപിച്ചതിനുശേഷം വിവിധ പള്ളികളുടെ നേതൃത്വത്തിൽ വീടു വച്ച് നൽകുന്നുണ്ടെന്നു പറഞ്ഞ് നൂറോൻമാവ് സ്വദേശിയിൽ നിന്ന് ആദ്യം രജിസ്ട്രേഷൻ ഫീസായി 4500/- രൂപ വാങ്ങുകയും തുടർന്ന് പലപ്പോഴായി 2,31000/- രൂപ തട്ടിയെടുക്കുകയും ചെയ്തു.
ഇതിനിടെ സതീഷ് നൂറോൻമാവ് സ്വദേശിയുടെ സുഹൃത്തുക്കളിൽ നിന്നുംമറ്റും ജോലി വാഗ്ദാനം ചെയ്തും വീട് വച്ച് നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചും 45,0000/- രൂപ കബളിപ്പിച്ച ു കൈക്കലാക്കി. പല പള്ളികളുടെ പേരിൽ രേഖകൾ ഉണ്ടാക്കിയാണ് ആളുകളെ വിശ്വസിപ്പിച്ചത്.
നാട്ടുകാർ തടഞ്ഞുവച്ച പ്രതിയെ തിരുവല്ല ഡി വൈ.എസ്.പി രാജപ്പൻ നിർദ്ദേശാനുസരണം കീഴ് വായ്പൂര് ഇൻസ്പെക്ടർ സി.ടി സഞ്ജയുടെ നേതൃത്വത്തിൽ എസ് .ഐ സലിം, എ എസ് ഐ അജൂ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ പ്രവീൺ ,ശശികാന്ത് എന്നിവരുടെ സംഘമാണ് പിടികൂടയത്.
സതീഷ് നടത്തിയ മറ്റു തട്ടിപ്പുകളെക്കുറിച്ച് പോലീസ് കൂടുതലായി അന്വേഷണം നടത്തി വരുന്നു. പ്രതിയുടെ വീട് പരിശോധന നടത്തിയതിൽ വ്യാജമായി ചമച്ച രജിസ്റ്ററുകളും പണമിടപാടു നടത്തിയ രേഖകളും പോലീസ് കണ്ടെടുത്തു.
കൂടുതൽ പരാതി വരുന്നതിനു സാധ്യതയുള്ളതായി പോലീസ് പറയുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഹരിപ്പാട് പോലീസ് സ്റ്റേഷനിലും സമാനമായ രീതിയിൽ തട്ടിപ്പിനു കേസെടുത്ത് റിമാൻഡിലായി ജയിലിൽ നിന്നും മോചിതനായേയുള്ളൂ.