എണ്‍പതുകളിൽ മലയാള സിനിമയിൽ നായകനായി നിറഞ്ഞു നിന്ന താരമാണ് റഹ്മാൻ. അടുത്ത സൂപ്പർസ്റ്റാർ ആകുമെന്ന് പലരും വിധിയെഴുതിയ ആ നടന് കുറച്ചുകാലം സിനിമയോട് അകലം പാലിച്ച് മാറി നിൽക്കേണ്ടി വന്നു.
തന്റെ രണ്ടാം വരവിൽ മികച്ച കഥാപാത്രങ്ങളിലൂടെ വീണ്ടും നായകനായി തിളങ്ങുന്ന റഹ്മാൻ സിനിമാ ജീവിതത്തിലെ ചില അനിഷ്ട സംഭവങ്ങളെക്കുറിച്ച് ഒരിക്കൽ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയത് ഇങ്ങനെ…
ജീവിതത്തിൽ ഒരുപാട് ഗോസിപ്പുകൾ കേട്ടിട്ടുണ്ട് ഞാൻ. ശോഭനയും രോഹിണിയും ഒക്കെ ഗോസിപ്പുകഥകൾ വന്നിരുന്നു. അതൊന്നും എന്നെ വേദനിപ്പിച്ചിരുന്നില്ല. പക്ഷെ വീട്ടുകാർ അറിഞ്ഞാൽ എന്താകുമെന്ന ഒരു പരിഭ്രമം എനിക്കുണ്ടായിരുന്നു.
നായികമാരോടും സിനിമാ മേഖലയോടും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ തന്നെ മോശക്കാരനാക്കിയ ഒരു സംഭവമുണ്ട്. നടി സിതാരയുമായി എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു.
അവരെ ഒരു ചേച്ചിയുടെ സ്ഥാനത്താണ് കണ്ടിരുന്നത്. പല പ്രതിസന്ധിഘട്ടങ്ങളിലും ഞാൻ അവർക്കൊപ്പം നിന്നിട്ടുണ്ട്. എടീ പോടീ എന്നൊക്കെ ആരെയെങ്കിലും വിളിച്ചിട്ടുണ്ടെങ്കിൽ അത് അവരെ മാത്രമാണ്.
പക്ഷേ ഒരു ഘട്ടത്തിൽ അവർ വല്ലാതെ മാറിപ്പോയി. ഒരു തമിഴ് സിനിമയുടെ സെറ്റിൽവച്ച് അവരെന്നെ മോശക്കാരനാക്കാൻ ശ്രമിച്ചു. നായകനായ ഞാൻ തൊട്ടഭിനയിക്കാൻ പടില്ലെന്ന് അവർ വാശിപിടിച്ചു.
അന്ന് എന്റെ നിയന്ത്രണം നഷ്ടമായി. പൊതുവേ എളുപ്പം ദേഷ്യം വരുന്ന ഞാൻ അന്ന് സെറ്റിൽനിന്ന് ഇറങ്ങിപ്പോയി… റഹ്മാൻ പറഞ്ഞു.
-പിജി