കി​​​ഴ​​​ക്ക​​​ൻ നൈ​​​ജീ​​​രി​​​യ​​​യി​​​ൽ തോക്കു​​​ധാ​​​രി​​​ക​​​ൾതട്ടിക്കൊണ്ടുപോയ ബിഷപ്പിനായി തെരച്ചിൽ; ക​​​ണ്ടെ​​​ത്താ​​​നാ​​​യി പ്ര​​​ത്യേ​​​ക സേ​​​ന​​​ക​​​ളെ വി​​​ന്യ​​​സി​​​ച്ചു

ലാ​​​ഗോ​​​സ്: കി​​​ഴ​​​ക്ക​​​ൻ നൈ​​​ജീ​​​രി​​​യ​​​യി​​​ൽ തോക്കു​​​ധാ​​​രി​​​ക​​​ൾ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ ഒ​​​വേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മോ​​​സ​​​സ് ചി​​​ക്‌​​​വെ​​​യെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി പ്ര​​​ത്യേ​​​ക സേ​​​ന​​​ക​​​ളെ വി​​​ന്യ​​​സി​​​ച്ചു.

ഇ​​​മോ സം​​​സ്ഥാ​​​ന ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഒ​​​വേ​​​രി​​​യി​​​ൽ​​​വ​​​ച്ച് വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹ​​​ത്തെ​​​യും ഡ്രൈ​​​വ​​​റെ​​​യും ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്.

മെ​​​ത്രാ​​​നെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി ആ​​​ന്‍റി കി​​​ഡ്നാ​​​പ്പിം​​​ഗ് യൂ​​​ണി​​​റ്റ്, ക്വി​​​ക്ക് ഇ​​​ന്‍റ​​​ർ​​​വെ​​​ൻ​​​ഷ​​​ൻ ടീം ​​​എ​​​ന്നീ പ്ര​​​ത്യേ​​​ക സേ​​​ന​​​ക​​​ളെ​​​യാ​​​ണ് പോ​​​ലീ​​​സ് നി​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

59 വ​​​യ​​​സു​​​ള്ള ചി​​​ക്‌​​​വെ 2019ലാ​​​ണ് സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ​​​ത്. കാ​​​റി​​​ൽ വ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​പ്പെ​​​ട്ട​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കാ​​​റും സ്ഥാ​​​ന​​​വ​​​സ്ത്ര​​​ങ്ങ​​​ളും മെ​​​ത്രാ​​​സ​​​ന​​​പ​​​ള്ളി​​​ക്കു സ​​​മീ​​​പം ഉ​​​പേ​​​ക്ഷി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

നൈ​​​ജീ​​​രി​​​യ​​​യി​​​ലെ സു​​​ര​​​ക്ഷാ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ വ​​​ള​​​രെ മോ​​​ശ​​​മാ​​​ണെ​​​ന്ന് ഒ​​​വേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് വി​​​ക്ട​​​ർ ഒ​​​ബി​​​ന ആ​​​രോ​​​പി​​​ച്ചു. വേ​​​ണ്ട​​​സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​ട്ടും ജ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി അ​​​ധി​​​കൃ​​​ത​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ടു​​​ക്കു​​​ന്നി​​​ല്ല.

സ​​​ഹാ​​​യ​​​മ​​​ത്രാ​​​നാ​​​യി രാ​​​ജ്യ​​​ത്തി​​​ന​​​ക​​​ത്തു​​​നി​​​ന്നും പു​​​റ​​​ത്തു​​​നി​​​ന്നും പ്രാ​​​ർ​​​ഥ​​​നാ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​താ​​​യി വ​​​ത്തി​​​ക്കാ​​​ൻ ന്യൂ​​​സി​​​നു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

കഴിഞ്ഞ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ നൈ​​​ജീ​​​രി​​​യ​​​യി​​​ൽ പു​​​രോ​​​ഹി​​​ത​​​രും ക​​​ന്യാ​​​സ്ത്രീ​​​ക​​​ളും ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​കു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. മോ​​​ച​​​ന​​​ദ്ര​​​വ്യം ല​​​ഭി​​​ക്കു​​​മെ​​​ന്നൂ​​​ഹി​​​ച്ചാ​​​ണ് ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​ലു​​​ക​​​ൾ.

ഇ​​​മോ സം​​​സ്ഥാ​​​ന​​​ത്തു​​​ത​​​ന്നെ ഡി​​​സം​​​ബ​​​ർ പ​​​തി​​​ന​​​ഞ്ചി​​​ന് വാ​​​ല​​​ന്‍റൈ​​​ൻ ഒ​​​ലു​​​ചു​​​ക്കു​​​വു എ​​​ന്ന പു​​​രോ​​​ഹി​​​ത​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി​​​രു​​​ന്നു. പി​​​റ്റേ​​​ന്നു വി​​​ട്ട​​​യ​​​ച്ചു.

Related posts

Leave a Comment