നിത്യജീവിതത്തില്‍ ശ്രദ്ധിക്കേണ്ട നിരവധി മാറ്റങ്ങള്‍ പുതുവര്‍ഷ ദിനമായ ഇന്നു മുതല്‍ നിലവില്‍ വരും. ചെക്കുപയോഗിച്ചുള്ള പണമിടപാടുകള്‍ മുതല്‍ നിത്യജീവിതത്തില്‍ ഏറെ ഉപയോഗിക്കുന്ന വാട്സാപ്പിലും ചില മാറ്റങ്ങള്‍ ഇന്നുമുതലുണ്ട്.
=ചെക്ക് ഉപയോഗിച്ചു പണമിടപാടുകള്‍ നടത്തുന്നതിന് ഇടപാടിന്റെ വിശദാംശങ്ങള്‍ ബാങ്കിനു നല്‍കണം. ചെക്ക് ഉപയോഗിച്ചുള്ള സാമ്പത്തിക ക്രമക്കേട് തടയാനാണ് പോസിറ്റീവ് പേ സിസ്റ്റം കൊണ്ടുവരുന്നത്.
ഇടപാടിന്റെ വിശദാംശങ്ങള്‍ക്കൊപ്പം തന്നെ ചെക്ക് സ്വീകരിക്കുന്നയാളുടെയും പേരും ചെക്ക് നമ്പരും തീയതിയും തുകയും ബാങ്കിന് നല്‍കണം.
അഞ്ച് ലക്ഷത്തിന് മുകളിലുള്ള ചെക്കുകള്‍ക്ക് ഇത് നിര്‍ബന്ധമാണ്. എന്നാല്‍ 50,000 രൂപയ്ക്ക് മുകളിലുള്ള ചെക്കുകളുടെ കാര്യത്തില്‍ വിവേചനാധികാരം ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്.
=ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിച്ചുള്ള കോണ്ടാക്ട് ലെസ് ഇടപാടുകളുടെ പരിധി 2000ല്‍ നിന്ന് 4000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.
=ഒരാളുടെ പേരില്‍ ഉപയോഗിക്കാനാവുന്ന പരമാവധി സിം കാര്‍ഡുകളുടെ എണ്ണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നു മുതല്‍ ഒരാള്‍ക്ക് ഒമ്പത് സിം കാര്‍ഡുകളേ കൈവശം വയ്ക്കാനാകൂ. ജനുവരി പത്തിനകം അധികമുള്ള സിം കാര്‍ഡുകള്‍ സേവനദാതാക്കള്‍ക്ക് മടക്കി നല്‍കണം.
=ലാന്‍ഡ് ഫോണില്‍ നിന്ന് മൊബൈലിലേക്ക് വിളിക്കുമ്പോള്‍ പൂജ്യം ചേര്‍ക്കണമെന്ന നിര്‍ദേശം ജനുവരി 15 മുതൽ നടപ്പിലായേക്കും.
=പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണുകളില്‍ വാട്സാപ്പിന്റെ പല ഫീച്ചറുകളും ഇന്നു മുതല്‍ ലഭ്യമാവില്ല.
ആന്‍ഡ്രോയിഡ് 4.0.3, ആപ്പിള്‍ ഐ.ഒ.എസ് 9 വേര്‍ഷനുകള്‍ക്ക് താഴെയുള്ള ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകളില്‍ വാട്സാപ്പ് പ്രവര്‍ത്തിക്കാതെ ഇരിക്കുകയോ സേവനങ്ങള്‍ ഭാഗികമാകുകയോ ചെയ്യും.
=അഞ്ചുകോടി വരെ വിറ്റുവരവുള്ള വ്യാപാരികള്‍ ഇനിമുതല്‍ വര്‍ഷം നാലുതവണ മാത്രം റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി.
=ആര്‍സി ബുക്ക്, ലൈസന്‍സ് എന്നിവ ഇടനിലക്കാരെ ഒഴിവാക്കി വീടുകളില്‍ നേരിട്ടെത്തിക്കും.
=ബസുകളിലും ചരക്കുവാഹനങ്ങളിലും ജിപിഎസ് നിര്‍ബന്ധമാക്കി കോടതി ഉത്തരവ് ഉണ്ടായിരുന്നെങ്കിലും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയതിനാല്‍ ഇത് നിര്‍ബന്ധമാക്കിയേക്കില്ല.
=ഫാസ്ടാഗ് ഇന്നുമുതൽ നിർബന്ധമാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഫെബ്രുവരി 15ലേക്ക് നീട്ടയിട്ടുണ്ട്.