ബാ​റി​ലി​രു​ന്നാ​ൽ വ​രാ​ത്ത വൈ​റ​സ് തി​യ​റ്റ​റി​ലെ​ത്തു​മെ​ന്ന് നാ​സ ക​ണ്ടു​പി​ടി​ച്ചോ? സി​നി​മാ തി​യ​റ്റ​ർ മു​ത​ലാ​ളി​മാ​രെ എ​ന്തി​ന് കൊ​ള്ളാം? ജോ​യ് മാ​ത്യു​വി​ന്‍റെ പ​രി​ഹാ​സം

കോ​ഴി​ക്കോ​ട്: സി​നി​മാ തി​യ​റ്റ​റു​ക​ൾ തു​റ​ക്കാ​ത്ത​തി​ൽ വി​മ​ർ​ശ​ന​വു​മാ​യി ന​ട​ൻ ജോ​യ് മാ​ത്യു.

വി​ദ്യാ​ല​യ​ങ്ങ​ളും ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളും ക​ള്ളു​ഷാ​പ്പു​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​രം​ഭി​ച്ചി​ട്ടും സി​നി​മാ​ശാ​ല​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​ത്ത​തി​ലാ​ണു ജോ​യ് മാ​ത്യു​വി​ന്‍റെ വി​മ​ർ​ശ​നം. 

ബാ​റി​ലി​രു​ന്നാ​ൽ വ​രാ​ത്ത വൈ​റ​സ് തി​യ​റ്റ​റി​ലെ​ത്തു​മെ​ന്ന് നാ​സ ക​ണ്ടു​പി​ടി​ച്ചോ എ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

ജോ​യ് മാ​ത്യു​വി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്

സി​നി​മാ തി​യ​റ്റ​ർ മു​ത​ലാ​ളി​മാ​രെ എ​ന്തി​ന് കൊ​ള്ളാം?

കോ​വി​ഡ് 19 എ​ന്ന മ​ഹാ​മാ​രി​യെ പ്പേ​ടി​ച്ച് പൊ​തു​യി​ട​ങ്ങ​ൾ എ​ല്ലാം കൊ​ട്ടി​യ​ട​ച്ച കൂ​ട്ട​ത്തി​ൽ സി​നി​മാ​ശാ​ല​ക​ളും അ​ട​ച്ചു.

സി​നി​മാ വ്യ​വ​സാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​ർ തൊ​ഴി​ലും വ​രു​മാ​ന​വും ഇ​ല്ലാ​ത്ത​വ​രാ​യി. ഇ​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ നേ​രെ​യാ​യി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു.

വി​ദ്യാ​ല​യ​ങ്ങ​ളും ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളും ക​ള്ളു​ഷാ​പ്പു​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി. കൊ​റോ​ണ​യെ​പ്പേ​ടി​ച്ചു വീ​ട്ടി​ലി​രു​ന്ന​വ​രി​ൽ എ​ണ്‍​പ​ത് ശ​ത​മാ​ന​വും വോ​ട്ട് ചെ​യ്യാ​നെ​ത്തി.

എ​ന്നി​ട്ടും സി​നി​മാ​ശാ​ല​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​യി​രി​ക്കാം? ത​മി​ഴ് നാ​ട്ടി​ലും ക​ർ​ണാ​ട​ക​യി​ലും തി​യ​റ്റ​റു​ക​ൾ തു​റ​ന്ന് പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു എ​ന്നാ​ണ​റി​യു​ന്ന​ത്.

കൊ​റോ​ണ​ക്കാ​ല​ത്ത് മ​ദ്യ​പ​ൻ​മാ​രെ പി​ഴി​യാ​ൻ ക​ഴി​യാ​തി​രു​ന്ന ബാ​ർ മു​ത​ലാ​ളി​മാ​ർ​ക്ക് അ​മി​ത വി​ല​യി​ൽ മ​ദ്യം വി​ള​ന്പി ന​ഷ്ടം തി​രി​ച്ചു​പി​ടി​ക്കാ​ൻ കാ​ണി​ച്ച സ​ൻ​മ​ന​സി​ന്‍റെ പാ​തി​യെ​ങ്കി​ലും തി​യ​റ്റ​ർ ന​ട​ത്തി​പ്പു​കാ​രോ​ട് കാ​ണി​ച്ചു​കൂ​ടെ?

വി​നോ​ദ നി​കു​തി​യി​ന​ത്തി​ൽ ല​ഭി​ക്കു​ന്ന ഭീ​മ​മാ​യ വ​രു​മാ​ന​ത്തി​ന്‍റെ കാ​ര്യം അ​ധി​കാ​രി​ക​ൾ മ​റ​ന്നു​പോ​യോ ?

സി​നി​മാ സം​ഘ​ട​ന​ക​ൾ പ​ല​തു​ണ്ട് പ​ക്ഷെ സാ​മാ​ന്യ ബോ​ധ​മു​ള്ള​വ​ർ അ​തി​ൽ ആ​രു​മി​ല്ലെ​ന്നോ? ഇ​നി​യെ​ങ്കി​ലും മ​ന​സി​ലാ​ക്കു​ക ബാ​ർ ഉ​ട​മ​ക​ളി​ൽ നി​ന്നാ​ണ് പ​ല​തും പ​ഠി​ക്കാ​നു​ള്ള​ത്.

എ​ങ്ങി​നെ​യാ​ണ് അ​വ​ർ ബാ​റു​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി സം​ഘ​ടി​പ്പി​ച്ച​ത്? ഇ​തെ​ങ്ങി​നെ സാ​ധി​ച്ചെ​ടു​ത്തു? ഇ​തി​ന്‍റെ ഗു​ട്ട​ൻ​സ് എ​ന്താ​ണ് ?

ഇ​ത്ര​യും പൊ​തു​വി​ജ്ഞാ​നം പോ​ലും ഇ​ല്ലാ​ത്ത​വ​രെ​പ്പി​ടി​ച്ചു സം​ഘ​ട​ന​യു​ടെ ത​ല​പ്പ​ത്ത് ഇ​രു​ത്തി​യ​വ​രെ സ​മ്മ​തി​ച്ചേ പ​റ്റൂ. അ​തോ ബാ​റി​ലി​രു​ന്നാ​ൽ വ​രാ​ത്ത വൈ​റ​സ് തീ​യ​റ്റ​റി​ലെ​ത്തു​മെ​ന്ന് നാ​സാ ക​ണ്ടു​പി​ടി​ച്ചോ?

Related posts

Leave a Comment