നെടുമ്പാശേരി: കുറുമശേരിയില്‍ ബേക്കറിക്ക് മുന്നില്‍ ഹലാല്‍ വില്പന സ്റ്റിക്കര്‍ ഒട്ടിച്ചതിനെതിരേ നോട്ടീസ് നല്കിയ മൂന്ന് ഹിന്ദു ഐക്യവേദി ഭാരവാഹികളെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു.
സംഘടനയുടെ പ്രസിഡന്റ് ധനേഷ്, സെക്രട്ടറി അരുണ്‍ അരവിന്ദ് മറ്റൊരു പ്രവര്‍ത്തകനായ സുജയ് എന്നിവരെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. മറ്റൊരു പ്രതിയായ ലെനിനെ പിടികിട്ടാനുണ്ട്.
കുറുമശേരി കവലയിലുള്ള മോദി എന്ന ബേക്കറിക്ക് മുന്നിലാണ് കഴിഞ്ഞ ദിവസമാണ് ഹലാല്‍ ഉത്പനങ്ങള്‍ എന്ന സ്റ്റിക്കര്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരേ ഹിന്ദുഐക്യവേദിയുടെ പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് കടയുടമക്ക് നോട്ടീസ് നല്കി.
ഈ നോട്ടീസ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കടയുടമയില്നിന്നും മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.