വ​രു​ന്നൂ, വ്യാ​പാ​രി​ക​ളു​ടെ രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്‌സരിക്കും; ചില സംഘടനകളുമായി യോജിച്ചു നീങ്ങും; വ്യാപാരി നേതാക്കൾ പറ‍യുന്നതിങ്ങനെ…


കോ​ഴി​ക്കോ​ട്: ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കു​ന്നു.
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യാ​ണ് പു​തി​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​ത്.

ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പാ​ര്‍​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നു വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​ സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​ന​സ​റു​ദ്ദീ​ന്‍ പ​റ​ഞ്ഞു.

കേ​ന്ദ്ര -​ സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ക​ര്‍​ഷ​ക, വ്യാ​പാ​ര ദ്രോ​ഹ ന​യ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണു പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി മ​ത്സ​രി​ക്കു​മെ​ന്നും എ​ല്ലാ മു​ന്ന​ണി​ക​ളോ​ടും സ​മ​ദൂ​രം പാ​ലി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

പാ​ര്‍​ട്ടി രൂ​പ​വ​ത്കര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​മാ​യു​ള്ള പ്രാ​ഥ​മി​ക ച​ര്‍​ച്ച​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റ് അ​ടു​ത്തയാഴ്ച ചേ​രു​ന്നു​ണ്ട്.

സെ​ക്ര​ട്ടേറി​യ​റ്റി​ല്‍ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മു​ണ്ടാ​വു​മെ​ന്ന് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സേ​തു​മാ​ധ​വ​ന്‍ പ​റ​ഞ്ഞു. ഒ​രു ല​ക്ഷം പേ​രെ പാ​ര്‍​ട്ടി​യി​ല്‍ അ​ണി​നി​ര​ത്താ​നാ​വു​മെ​ന്നാ​ണ് ഭാ​ര​വാ​ഹി​ക​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment