വീ​ണു​കി​ട്ടി​യ തെ​ളി​വി​ൽ ക​ള്ള​ൻ വീ​ണു; ഒരു കേസ് അന്വേഷിച്ച് ഇറങ്ങിയ പോലീസിനു മുന്നിൽ തെ​ളി​ഞ്ഞ​ത് ര​ണ്ട് കേ​സു​ക​ൾ; ലേഡീസ് ഹോസ്റ്റലിൽ‌ മോഷണത്തിന് കയറിയ സന്തോഷിന് കിട്ടിയ പണിയിങ്ങനെ…


കൊ​ച്ചി: മോ​ഷ​ണം ക​ഴി​ഞ്ഞ് സു​ഖ​മാ​യി ര​ക്ഷ​പെ​ട്ടെ​ന്നു ക​രു​തി​യ പ്ര​തി ഒ​ടു​വി​ൽ നി​സാ​ര​മാ​യി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഒ​പ്പം മ​റ്റൊ​രു കേ​സും തെ​ളി​ഞ്ഞു.

മോ​ഷ​ണ​ത്തി​നു ശേ​ഷം ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ ക​ള്ള​ന്‍റെ മൊ​ബൈ​ൽ ഫോ​ണു​ക​ളും ആ​ധാ​ര്‍​കാ​ര്‍​ഡ് അ​ട​ങ്ങി​യ പ​ഴ്സും നി​ല​ത്ത് വീ​ണു​പോ​യി. ഇ​ത് കി​ട്ടി​യ​താ​ക​ട്ടെ സാ​ക്ഷാ​ല്‍ പോ​ലീ​സി​ന്‍റെ പ​ക്ക​ലും.

തെ​ളി​വു​ക​ളും മേ​ല്‍​വി​ലാ​സ​വും​വ​രെ കൃ​ത്യ​മാ​യി ല​ഭി​ച്ച പോ​ലീ​സി​നാ​ക​ട്ടെ പ്ര​തി​യെ “പൊ​ക്കു​ക’​യെ​ന്ന ക​ട​മ​മാ​ത്ര​മെ ബാ​ക്കി​യു​ണ്ടാ​യി​രു​ന്നു​ള്ളു. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ല്‍ പോ​ലീ​സി​ന് മ​റ്റൊ​രു കേ​സ്‌​കൂ​ടി തെ​ളി​യി​ക്കാ​നാ​യി.

വീ​ട്ട​മ്മ​യേ​യും മ​ക​ളെ​യും അ​സ​ഭ്യം പ​റ​യു​ക​യും അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത കേ​സാ​ണ് തെ​ളി​ഞ്ഞ​ത്. ഇ​തോ​ടെ ഈ ​കേ​സി​ലും പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

കോ​ട്ട​യം മീ​ന​ച്ചി​ല്‍ താ​ലൂ​ക്ക്, ലാ​ലം, പാ​യ്പാ​ര്‍ കീ​ച്ചേ​രി വീ​ട്ടി​ല്‍ സ​ന്തോ​ഷ് (26) ആ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പു​തു​വ​ര്‍​ഷ ദി​വ​സം രാ​ത്രി എ​റ​ണാ​കു​ളം പി​യോ​ളി ലൈ​നി​ലെ ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ല്‍ മൊ​ബൈ​ല്‍ മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ താ​മ​സ​ക്കാ​രി​യു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ക​യും, ഇ​വ​ര്‍ ഒ​ച്ച​വ​ച്ച​തി​നെ തു​ട​ര്‍​ന്ന് കെ​ട്ടി​ട​ത്തി​ല്‍​നി​ന്നും പ്ര​തി ചാ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

മ​തി​ല്‍​ചാ​ടി ര​ക്ഷ​പ്പെ​ടു​ന്ന സ​മ​യ​മാ​ണു പ്ര​തി​യു​ടെ ആ​ധാ​ര്‍ കാ​ര്‍​ഡ് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ള​ട​ങ്ങി​യ പേ​ഴ്സും, മോ​ഷ്ടി​ച്ചെ​ടു​ത്ത ഫോ​ണും, മ​റ്റൊ​രു മൊ​ബൈ​ല്‍ ഫോ​ണും സ്ഥ​ല​ത്തു വീ​ണു പോ​യ​ത്.

ഹോ​സ്റ്റ​ലി​ലെ താ​മ​സ​ക്കാ​രി​ല്‍​നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ രാ​ത്രി ത​ന്നെ പ്ര​തി പി​ടി​യി​ലാ​യി. തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഹോ​സ്റ്റ​ല്‍ പ​രി​സ​ര​ത്ത് വീ​ണ ഫോ​ണി​ല്‍​നി​ന്നു

ക​ഴി​ഞ്ഞ ആ​ഴ്ച സെ​ന്‍റ് ബെ​ന​ഡി​ക്ട് റോ​ഡി​ലു​ള്ള വീ​ട്ട​മ്മ​യേ​യും മ​ക​ളെ​യും അ​സ​ഭ്യം പ​റ​യു​ക​യും അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത​തും വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തും ഇ​യാ​ളാ​ണെ​ന്നും വ്യ​ക്ത​മാ​യി.

യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണു അ​ജ്ഞാ​ത​നെ പ്ര​തി​യാ​ക്കി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്. തു​ട​ര്‍​ന്നു ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment