പാകിസ്ഥാനില്‍ ആളുകള്‍ ഹിന്ദുക്ഷേത്രം തകര്‍ത്ത സംഭവത്തെ പിന്തുണച്ച് വിവാദ ഇസ്ലാം മതപ്രഭാഷകന്‍ ഡോ. സക്കീര്‍ നായിക് നടത്തിയ പ്രസ്താവന വിവാദമാകുന്നു. പാകിസ്ഥാനിലെ ഖയ്ബര്‍ പഖ്തുന്‍ഖ്വയിലാണ് ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ക്ഷേത്രം തീ വച്ച് തകര്‍ത്തത്.
ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ 45 പേര്‍ക്കെതിരെ കേസെടുത്തു. ഇതിന് പിന്നാലെയാണ് സക്കീര്‍ നായികിന്റെ വിവാദ പ്രസ്താവനയുമായുള്ള വീഡിയോ പുറത്തിറങ്ങിയത്.
ഇസ്ലാമിക രാജ്യത്ത് ക്ഷേത്രങ്ങള്‍ പണിയാന്‍ അനുവാദം നല്‍കരുതെന്ന് വീഡിയോയില്‍ സര്‍ക്കീര്‍ നായിക് പറയുന്നു. പാകിസ്ഥാനിലെ കറക് ജില്ലയിലുള്ള ഖയ്ബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ ഡിസംബര്‍ 30നാണ് ക്ഷേത്രം തകര്‍ത്തത്.
ജാമിയത് ഉലമ ഇ ഇസ്ലാം ഫസല്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍. സംഘടനയുടെ റാലിക്ക് ശേഷം പ്രകോപനപരമായ നേതാക്കളുടെ പ്രസംഗങ്ങളും മറ്റും അരങ്ങേറിയതിന് പിന്നാലെ പ്രവര്‍ത്തകര്‍ ക്ഷേത്രം തീ വച്ച് നശിപ്പിക്കുകയായിരുന്നു.
ക്ഷേത്ര മതിലും മേല്‍ക്കൂരയുമൊക്കെ ഒരു സംഘം ആളുകള്‍ നശിപ്പിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. മുമ്പും വിവാദ പ്രസ്താവനകള്‍ കൊണ്ട് കുപ്രസിദ്ധനാണ് സക്കീര്‍ നായിക്.നിലവില്‍ മലേഷ്യയിലാണ് സക്കീര്‍ നായിക്ക് ഉള്ളത്.