കണ്ണൂർ: മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ ശല്യം സഹിക്കാൻ വയ്യാതെ ഭാര്യയുടെ ചൂടുവെള്ള പ്രയോഗം. പൊള്ളലേറ്റ ഭർത്താവിനെ ഒടുവിൽ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ കൊറ്റാളിയിലാണ് സംഭവം. മദ്യപിച്ചെത്തുന്ന ഭർത്താവ് ഭാര്യയെ ശല്യം ചെയ്യുന്നത് പതിവായിരുന്നു. ഇതിനെതിരേ കുടുംബക്കോടതിയിലടക്കം ഭാര്യ പരാതി നൽകിയിരുന്നു.
ഇന്നലെ രാത്രിയും പതിവുപോലെ മദ്യപിച്ചെത്തിയ ഭർത്താവ് ശല്യം തുടങ്ങിയപ്പോൾ സഹിക്കാൻ വയ്യാതെ ഭാര്യ ചൂടുവെള്ളം എടുത്ത് ദേഹത്തൊഴിക്കുകായിരുന്നു.
ഭർത്താവിന്റെ അലർച്ച കേട്ട് അയൽവാസികൾ ഓടിയെത്തിയാണ് ആശുപത്രിയിലെത്തിച്ചു. ഭാര്യക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്.