പത്തേമാരിയുടെ പൂജയുടെ സമയത്താണ് മമ്മൂക്കയെ ആദ്യമായി സെറ്റിൽവച്ചു കാണുന്നത്. വിളക്ക് തെളിക്കുന്ന സമയത്ത് എല്ലാവരും ചേർന്നു പറഞ്ഞു മമ്മൂക്ക വന്നു എന്ന്.
അന്ന് എനിക്ക് അധികം ആരെയും അറിയില്ലായിരുന്നു. ഞാനും മമ്മൂക്കയുടെ അടുത്തേക്കു പോയി. എന്താ പറയേണ്ടത് എന്നൊന്നും അറിയില്ല.
ഞാൻ അവിടെ ചെന്ന് അന്തംവിട്ടു നിൽക്കുകയായിരുന്നു. അന്ന് ഒരു കുഞ്ഞു റെഡ് ബാഗ് ഞാൻ ഇട്ടിരുന്നു. അപ്പോൾ മമ്മൂക്ക ചോദിച്ചു, ഇതിന്റെ അകത്ത് എനിക്കുള്ളത് എന്തെങ്കിലും ആണോയെന്ന്.
അപ്പോ എല്ലാവരും പെട്ടെന്നു ചിരിച്ചു. ആ സിറ്റുവേഷൻ ലൈറ്റായി. അപ്പോ ഞാൻ ഓടിച്ചെന്ന് അടുത്തുനിന്നു. അത് മമ്മൂക്ക എപ്പോഴും ചെയ്യുന്ന കാര്യമാണ്.
ഇപ്പോൾ കൂട്ടത്തിൽ ഒരാൾ ടെൻഷനടിച്ചു നിൽക്കുകയാണെന്നു കണ്ടാൽ നമ്മുടെ എന്തെങ്കിലും ഒന്ന് നോക്കി അതിൽനിന്നും തമാശ കണ്ടെത്തും.