കോഴിക്കോട്: പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശമുന്നയിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി മുസ്ലീം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ രംഗത്ത്. വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ ഉള്ളത് അതിതീവ്ര വര്‍ഗീയ വികാരമാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇത്തരം പ്രസ്താവനകള്‍ ഇടക്കിടെ വന്നുകൊണ്ടിരിക്കും.മുസ്ലീം ലീഗില്‍ വര്‍ഗീയത ആരോപിച്ച് ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയമാണ് അവര്‍ കളിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭരണം കിട്ടില്ലെന്ന പേടിയിലാണ് കുഞ്ഞാലിക്കുട്ടി ന്യൂനപക്ഷ ഏകീകരണത്തിന് ശ്രമിക്കുന്നതെന്ന് നേരത്തെ വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ക്രൈസ്തവ സഭാധ്യക്ഷന്മാരുമായി കുഞ്ഞാലിക്കുട്ടി നടത്തിയ കൂടിക്കാഴ്ചയാണ് വെള്ളാപ്പള്ളിയെ കടുത്ത വിമര്‍ശത്തിന് പ്രേരിപ്പിച്ചത്.
പ്രബല കക്ഷിയായ കോണ്‍ഗ്രസിന് കുഞ്ഞാലിക്കുട്ടിയുടെ പുറകേ പോകേണ്ട ഗതികേട് കേരള രാഷ്ട്രീയത്തില്‍ ഉണ്ടായെങ്കില്‍ വരുംകാലത്ത് കോണ്‍ഗ്രസ് ഇവിടെ ഇല്ലാതാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതാണ് ഇ.ടിയെ ചൊടിപ്പിച്ചത്.