ആറ്റിങ്ങൽ: കുഴി മുക്കിൽ ദമ്പതികളെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശ്യാം നിവാസിൽ രാജേന്ദ്രൻ (70), ശ്യാമള (65) എന്നിവരാണ് മരിച്ചത്.
രാജേന്ദ്രനെ വീട്ട് പറമ്പിലെ മാവിലും ശ്യാമളയെ ടെറസിന്റെ മുകളിലുമായാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്യാമള കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു.
മക്കളായ ശ്യാമും ശരത്തും വിദേശത്താണ്. ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.