ചൈനീസ് ഗവണ്‍മെന്റുമായി ഉടക്കിയതില്‍ പിന്നെ ‘ജാക് മാ’യെ ആരും കണ്ടിട്ടില്ല ! അവസാനമായി കണ്ടത് രണ്ടു മാസം മുമ്പ്; ആലിബാബ സ്ഥാപകന്‍ നാടുവിട്ടോ അതോ…

ആലിബാബയുടെ സഹസ്ഥാപകനും ഏഷ്യയിലെ കോടീശ്വരന്മാരില്‍ പ്രമുഖനുമായ ജാക് മായെ രണ്ടു മാസമായി ആരും കണ്ടിട്ടില്ല. ചൈനീസ് സര്‍ക്കാരുമായി ഏറ്റുമുട്ടിയതിനു ശേഷമാണ് ജാക് മാ അപ്രത്യക്ഷനായത്.

ജാക് മായുടെ സ്വന്തം ടാലന്റ് ഷോയായ ‘ആഫ്രിക്കാസ് ബിസിനസ് ഹീറോസ്’ ന്റെ അവസാന എപ്പിസോഡില്‍ ജഡ്ജായി അദ്ദേഹം എത്തിയില്ല. ഷോയുടെ വെബ്സൈറ്റില്‍നിന്നും അദ്ദേഹത്തിന്റെ ചിത്രംപോലും നീക്കംചെയ്തതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ടുചെയ്തു.

15 ലക്ഷം ഡോളര്‍ സമ്മാനം നല്‍കുന്നതാണ് ഷോ. ആഫ്രിക്കയിലെ സംരംഭകര്‍ക്കാണ് മത്സരിക്കാന്‍ അവസരം നല്‍കിയിരുന്നത്.

ഷാങ്ഹായില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ സര്‍ക്കാരിനെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളെയും വിമര്‍ശിച്ചതോടെയാണ് ജാക് മാക്കെതിരെ ചൈനീസ് സര്‍ക്കാര്‍ വാളോങ്ങിയത്.

ജാക്ക് മായ്ക്കെതിരെയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ആലിബാബയ്ക്കുമെതിരെയും സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ജാക് മാ രാജ്യം വിട്ടതാണോ അതോ ചൈനീസ് സര്‍ക്കാരിന്റെ തടവിലാണോയെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.

Related posts

Leave a Comment