വര്‍ഷങ്ങള്‍ക്കു മുമ്പ് ലാലേട്ടന്റെ കഥയില്‍ പൂര്‍ത്തിയായ സിനിമ ! എന്നാല്‍ ഇതുവരെ ചിത്രം വെളിച്ചം കാണാഞ്ഞതെന്തു കൊണ്ട്; അധികം ആര്‍ക്കും അറിയാത്ത സ്വപ്‌നമാളിക എന്ന മോഹന്‍ലാല്‍ സിനിമ പെട്ടിയിലിരിക്കാന്‍ തുടങ്ങിയിട്ട് 12 വര്‍ഷം…

മലയാള സിനിമയ്ക്ക് ലഭിച്ച മഹാഭാഗ്യമാണ് മോഹന്‍ലാല്‍ എന്ന നടന്‍. മലയാള സിനിമയില്‍ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായ ലാല്‍ അഭിനയത്തോടൊപ്പം തന്നെ നിര്‍മാതാവ്,ഗായകന്‍ തുടങ്ങിയ മേഖലകൡും കഴിവു തെളിയിച്ച ആളാണ്.

മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ അദ്ദേഹം ഒരു സിനിമക്ക് വേണ്ടി കഥയെഴുതിയിട്ടുണ്ടെന്നതാണ് വാസ്തവം.സ്വപ്നമാളിക എന്നാണ് ആ ചിത്രത്തിന്റെ പേര്.

കരിമ്പില്‍ ഫിലിംസിന്റെ ബാനറില്‍ മോഹന്‍ദാസ് നിര്‍മ്മിച്ച ചിത്രം കെ.എ ദേവരാജനാണ് സംവിധാനം ചെയ്തത്. മലയാള മനോരമ ആഴ്ച്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ലാലിന്റെ തര്‍പ്പണം എന്ന കഥയാണ് സ്വപ്നമാളികയായത്.

ലാലിന്റെ കഥയെ തിരക്കഥ രൂപത്തിലേക്ക് മാറ്റിയത് സുരേഷ് ബാബുവാണ്.മോഹന്‍ലാല്‍ നായകനായ ഈ ചിത്രത്തില്‍ ഇസ്രയേല്‍ നടിയായ എലേന നായികയായി.

ഇവരെ കൂടാതെ ഇന്നസെന്റ്, ബാബു നമ്പൂതിരി, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, കോട്ടയം നസീര്‍, സാജു കൊടിയന്‍, അഭിലാഷ്, സുകുമാരി, ഊര്‍മ്മിള ഉണ്ണി, കുളപ്പുള്ളി ലീല, ശിവാനി, വിദ്യ തുടങ്ങി നിരവധി നടീനടന്മാര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

അപര്‍ണയുടെ വരികള്‍ക്ക് ജയ്കിഷന്‍ സംഗീതം നല്‍കിയ ചിത്രത്തിലെ പാട്ടുകള്‍ അന്ന് റിലീസ് ആയിരുന്നു.വാരണാസിയില്‍ ആദ്യത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ചിത്രം,നിര്‍മ്മാതാവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പിന്നീട് മുടങ്ങി.

കുറച്ച് നാളുകര്‍ക്ക് ശേഷം ഒറ്റപ്പാലത്ത് വച്ച് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളും പൂര്‍ത്തിയാക്കി.നിര്‍മ്മാതാവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം തിരക്കഥയില്‍ ചില വലിയ മാറ്റങ്ങള്‍ വരുത്തിയാണ് ഒറ്റപ്പാലത്തെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത്.

അപ്പു നായര്‍ എന്ന ഡോക്ടര്‍ തന്റെ അച്ഛന്റെ അസ്ഥി ഒഴുകുന്നതിനായി വാരണാസിയില്‍ വരുമ്പോള്‍ അവിടെ വച്ച് തന്റെ ഭര്‍ത്താവിന്റെ ചടങ്ങുകള്‍ ചെയ്യാന്‍ വരുന്ന ഡോക്ടറായ രാധ കാര്‍മെല്‍ എന്ന വിദേശ സ്ത്രീയെ പരിചയപ്പെടുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമായിരുന്നു ചിത്രത്തിന്റെ കഥ.

ഏറെ പ്രതീക്ഷകളുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ സിനിമ നായകനും തിരക്കഥകൃത്തും സംവിധായകനും തമ്മില്‍ ഒറ്റപ്പാലത്തെ ഷെഡ്യൂളിന് ശേഷമുണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ഇപ്പോഴും കുരുക്കില്‍പ്പെട്ടു കിടക്കുകയാണ്.

മോഹന്‍ലാല്‍ ആദ്യമായി കഥ രചിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന ചിത്രം എന്ന പേരിലാണ് സ്വപ്നമാളിക എന്ന ‘ഡ്രീം പ്രൊജക്റ്റ്’ 2007 ല്‍ തുടങ്ങിയത്.2008-ല്‍ പുറത്തുവരും എന്നായിരുന്നു അന്ന് പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ സിനിമ ഇതുവരെയും റിലീസ് ആയിട്ടില്ല. ിത്രത്തിന്റെ ട്രെയിലറും, വാര്‍ത്തകളും യൂട്യൂബില്‍ ലഭ്യമാണ്.ട്രെയിലറില്‍ മോഹന്‍ലാലിന് വേണ്ടി മറ്റാരോ ആണ് ശബ്ദം നല്‍കിയിരിക്കുന്നത്.

തങ്ങളുടെ അനുവാദമില്ലാതെ കഥയിലും തിരക്കഥയിലും മാറ്റം വരുത്തിയതിന്റെ പേരില്‍ മോഹന്‍ലാലും സുരേഷ്ബാബുവും സംവിധായകന്‍ ദേവരാജിനെതിരെ കോടതിയെ സമീപിക്കാന്‍ പോകുന്നു എന്നൊക്കെ 2008ല്‍ ചിത്രത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു.

ഇപ്പോള്‍ ഫേസ്ബുക്കില്‍ ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത് അനന്തന്‍ വിജയന്‍ എന്നയാളാണ്.വെളിച്ചം കാണാതെ പോയ സിനിമ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അനന്തന്‍ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

എന്താണ് സിനിമ പുറത്തിറങ്ങാന്‍ തടസ്സം എന്ന ചോദ്യമാണ് സിനിമ ആരാധകരെല്ലാം ഇപ്പോള്‍ ഒരുപോലെ ചോദിക്കുന്നത്. എത്രയും വേഗം സിനിമ പുറത്തിറങ്ങട്ടെയെന്ന ആശംസയും ആരാധകര്‍ പങ്കു വെയ്ക്കുന്നു.

Related posts

Leave a Comment