തിരുവനന്തപുരം: കൊല്ലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു മരിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ കൊല്ലം കല്ലുവാതുക്കൽ ഊഴായിക്കോട് ക്ഷേത്രത്തിന് സമീപമുള്ള വീട്ടുപറമ്പിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കരിയിലയ്ക്കിടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് വീട്ടുടമയാണു വിവരം പോലീസിൽ അറിയിച്ചത്. പോലീസെത്തി കുട്ടിയെ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
മൂന്നു കിലോ തൂക്കമുള്ള ആണ്ക്കുഞ്ഞ് ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.