പാപ്പരസികള്‍ മഞ്ഞപ്പത്രത്തില്‍ അച്ചടിച്ച വാര്‍ത്തയുടെ തലക്കെട്ടല്ല മുകളിലുള്ളത്. സംഭവിച്ച കാര്യമാണ്. അങ്ങ് സൈബീരിയയിലാണ് സംഭവം. ലോകത്തെ ഏറ്റവും നീളമേറിയ റെയില്‍വേ ട്രാക്കായ ട്രാന്‍സ്-സൈബീരിയന്‍ റെയില്‍പ്പാളത്തിലാണ് ദാരുണസംഭവം. സുഡിന്സ്കൈ റെയില്‍വേ സ്റ്റേഷനോടു ചേര്‍ന്ന പാളത്തില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്ന സ്ത്രീക്കാണ് ജീവന് നഷ്ടപ്പെട്ടത്.
പേര് വെളിപ്പെടുത്താത്ത ഈ സ്ത്രീയും മറ്റൊരു പുരുഷനും ലൈംഗികബന്ധത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. പാളത്തോട് ചേര്‍ന്നായിരുന്നു ഇവരുടെ കിടപ്പ്. മദ്യപിച്ചിരുന്നതിനാല്‍ ട്രെയിന്‍ വരുന്നതിന്റെ ശബ്ദം ഇവര്‍ക്ക് കേള്‍ക്കാനായില്ല. പാളത്തോട് ചേര്‍ന്ന് കിടന്ന സ്ത്രീയുടെ തലയിലൂടെ ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാവ് പരിക്കുകളോടെ രക്ഷപ്പെട്ടു. സ്വന്തമായി വീടില്ലാത്തവരാണ് ഇരുവരുമെന്ന് പോലീസ് വ്യക്തമാക്കി.