പാലക്കാട്: വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്ന് പെൺകുട്ടികളുടെ അമ്മ. സർക്കാരിൽ വിശ്വാസമില്ലെന്നും നീതി കിട്ടുവരെ തെരുവിൽ സമരം ചെയ്യുമെന്നും ഇവർ വ്യക്തമാക്കി.
സർക്കാർ പറഞ്ഞ വാക്ക് ഇതുവരെ പാലിച്ചിട്ടില്ല. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നു. പൊലീസിനും പ്രോസിക്യൂസിഷനും വീഴ്ച്ച പറ്റി. പ്രോസിക്യൂഷൻ കേസ് വായിച്ച് കേൾപ്പിച്ചില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ കൂട്ടിച്ചേർത്തു.
വാളയാർ പീഡന കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. കേസിൽ പുനർ വിചാരണ നടത്താൻ നിർദ്ദേശിച്ച കോടതി തുടരന്വേഷണം ആവശ്യമെങ്കിൽ വിചാരണ കോടതിയെ സമീപിക്കാൻ സർക്കാറിന് നിർദ്ദേശം നൽകി.