പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് കുഞ്ചാക്കോ ബോബൻ. ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയായിരുന്നു താരത്തിന്റെ സിനിമാജീവിതം തുടങ്ങിയത്.
അവിചാരിതമായാണ് താരം അഭിനേതാവായത്. ആദ്യ സിനിമ തന്നെ ഇൻഡസ്ട്രി ഹിറ്റാക്കി മാറ്റിയെന്ന റെക്കോർഡും അദ്ദേഹത്തിന് സ്വന്തമാണ്.റൊമാന്റിക് ഹീറോ താരപരിവേഷത്തിനും അപ്പുറത്ത് സ്വഭാവിക കഥാപാത്രങ്ങളും വഴങ്ങുമെന്നും കുഞ്ചാക്കോ ബോബൻ തെളിയിച്ചിരുന്നു.
കോമഡിയും വില്ലത്തരവുമെല്ലാം ചാക്കോച്ചനിൽ ഭദ്രമായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിൽ നിന്നുള്ള അവസരങ്ങളും ചാക്കോച്ചനെ തേടിയെത്തിയിരുന്നു. എന്നാൽ അദ്ദേഹം സ്വീകരിച്ചിരുന്നില്ല.
അതിന് പിന്നിലെ കാരണത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള അഭിമുഖം സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.””ആ സമയത്ത് എനിക്ക് ഒരുപാട് തമിഴ് സിനിമകൾ വന്നു, പക്ഷെ എന്റെ സ്വകാര്യ ജീവിതത്തിൽ ഒരു പ്രൈവസി വേണമെന്ന ചിന്തയാൽ ഞാൻ അതൊക്കെ ഉപേക്ഷിച്ചു.
ഇപ്പോൾ ചിന്തിക്കുന്പോൾ അതൊക്കെ മണ്ടത്തരമായി തോന്നാമെന്നുമായിരുന്നു താരം പറഞ്ഞത്. മലയാളത്തിൽ താരമായി തിളങ്ങിയപ്പോൾ അന്യഭാഷയിൽ നിന്നും നിരവധി മികച്ച അവസരങ്ങളായിരുന്നു പലർക്കും ലഭിച്ചത്.
അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് മലയാള സിനിമ തഴഞ്ഞവർ അന്യഭാഷയിൽ മിന്നും താരമായി മാറിയ ചരിത്രവുമുണ്ട്- കുഞ്ചാക്കോ ബോബൻ പറയുന്നു.ഞാൻ ആദ്യമായി അഭിനയിച്ചത് അനിയത്തി പ്രാവ്’ എന്ന സിനിമയിലായിരുന്നു.
ഈ സിനിമ വൻവിജയമായിരുന്നു. ഞാൻ സ്വപ്നം കാണുന്നതിലും കൂടുതൽ സൗഭാഗ്യങ്ങൾ, അംഗീകാരങ്ങൾ എനിക്ക് നേടി തന്ന കഥാപാത്രവും സിനിമയുമാണ്. ഫാസിൽ എന്ന് പറയുന്ന സംവിധായകന്റെ മുഴുവൻ കഴിവും ഞാൻ അഭിനയിച്ച കഥാപാത്രത്തിലൂടെ കാണാൻ സാധിച്ചു.
അനിയത്തിപ്രാവിലെ സുധിയെ ഇന്നും പ്രേക്ഷകരോർത്തിരിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങളും ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു. അനിയത്തിപ്രാവിന് ശേഷമാണ് നക്ഷത്രത്താരാട്ട് ചെയ്തത്. അതും ഹിറ്റായിരുന്നു. പിന്നെ വന്ന നിറം, സ്വപ്നക്കൂട്, കസ്തൂരിമാൻ തുടങ്ങിയ സിനിമകളും ഹിറ്റായിരുന്നു
പക്ഷെ ഇതെല്ലാം കാന്പസ് പശ്ചാത്തലമായി നിൽക്കുന്ന സിനിമകൾ കൂടിയായിരുന്നു. പിന്നെ പ്രിയം പോലെയുള്ള സോഫ്റ്റ് സിനിമകൾ. ഇതൊക്കെ നല്ല വിജയം നേടിയെങ്കിലും എന്നിലെ നടനെ അഭിനയത്തിന്റ ഒരു പരിമിധിക്കുള്ളിൽ നിർത്തിയ സിനിമകൾ ആയിരുന്നുവെന്നു തിരിച്ചറിയാൻ ഞാൻ വൈകി എന്നതാണ് സത്യമെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു.
-പി.ജി