വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി; സം​സ്ഥാ​ന​ത്ത് വെ​ള്ള‍ി​യാ​ഴ്ച ഡ്രൈ ​റ​ൺ; 46 കേന്ദ്രങ്ങളിലായി ഡ്രൈ ​റ​ണ്ണി​ല്‍ പ​ങ്കെ​ടു​ക്കുന്നത് 25ഓളം ആരോഗ്യ പ്രവർത്തകർ വീ​തം

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും കോ​വി​ഡ് വാ​ക്‌​സി​ന്‍ കു​പ്പി​വ​യ്പ്പി​നു​ള്ള ഡ്രൈ ​റ​ണ്‍ വെ​ള്ളി​യാ​ഴ്ച ന​ട​ത്തും. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 46 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് ഡ്രൈ ​റ​ണ്‍ ന​ട​ക്കു​ക.

ജി​ല്ല​യി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി, ജി​ല്ലാ ആ​ശു​പ​ത്രി, സ്വ​കാ​ര്യ ആ​ശു​പ​ത്രി, ന​ഗ​ര/​ഗ്രാ​മീ​ണ ആ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ഡ്രൈ ​റ​ണ്‍ ന​ട​ത്തു​ന്ന​ത്. രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ല്‍ 11 വ​രെ​യാ​ണ് ഡ്രൈ​റ​ൺ. ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും 25 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​തം ഡ്രൈ ​റ​ണ്ണി​ല്‍ പ​ങ്കെ​ടു​ക്കും.

ലാ​ര്‍​ജ് ഐ​എ​ല്‍​ആ​ര്‍ 20, വാ​സ്‌​കി​ന്‍ കാ​രി​യ​ര്‍ 1800, കോ​ള്‍​ഡ് ബോ​ക്‌​സ് വ​ലു​ത് 50, കോ​ള്‍​ഡ് ബോ​ക്‌​സ് ചെ​റു​ത് 50, ഐ​സ് പാ​യ്ക്ക് 12,000, ഒ​രി​ക്ക​ല്‍ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റു​ന്ന 14 ല​ക്ഷം ഓ​ട്ടോ ഡി​സേ​ബി​ള്‍ ഡി​സ്‌​പോ​സ​ബി​ള്‍ സി​റി​ഞ്ചു​ക​ള്‍ എ​ന്നി​വ സം​സ്ഥാ​ന​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ഇ​വ ജി​ല്ല അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ത​ര​ണം ചെ​യ്തു​വ​രു​ക​യാ​ണ്. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​ള്ള എ​ല്ലാ വി​ഭാ​ഗം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, മെ​ഡി​ക്ക​ല്‍ വി​ദ്യാ​ർ​ഥി​ക​ള്‍, ആ​ശ വ​ര്‍​ക്ക​ര്‍​മാ​ര്‍, ഐ​സി​ഡി​എ​സ്. അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​ത്.

ജ​നു​വ​രി ര​ണ്ടി​ന് നാ​ല് ജി​ല്ല​ക​ളി​ല്‍ ആ​റ് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ ഡ്രൈ ​റ​ണ്ണി​ന് ശേ​ഷ​മാ​ണ് കേ​ര​ളം എ​ല്ലാ ജി​ല്ല​ക​ളി​ലു​മാ​യി കോ​വി​ഡ് ഡ്രൈ ​റ​ണ്‍ ന​ട​ത്തു​ന്ന​തെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment